Connect with us

Hi, what are you looking for?

Film News

നീ വന്നതോടെ ഞങ്ങള്‍ അനുഗ്രഹീതരായി!! കുഞ്ഞ് മാലാഖയുടെ പിറന്നാള്‍ ആഘോഷിച്ച് ആലിയയും റണ്‍ബീറും

മുഖം കണ്ടിട്ടില്ലെങ്കിലും ആരാധകരേറെയുള്ള താരപുത്രിയാണ് റാഹാ കപൂര്‍. ബോളിവുഡിലെ ക്യൂട്ട് ദമ്പതികളായ ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും മാലാഖയാണ് റാഹാ. കുഞ്ഞു മാലാഖയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് താരദമ്പതികള്‍.

പിറന്നാള്‍ ദിനത്തില്‍ റാഹായുടെ കുസൃതി ചിത്രം പങ്കുവച്ചാണ് ആലിയ മകള്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്. അമ്മയും അച്ഛനും തനിക്കായി പിറന്നാള്‍ ദിനത്തില്‍ വാങ്ങിയ കേക്ക് കണ്ടയുടന്‍ അത് വാരികളിക്കാനാണ് റാഹയുടെ കുഞ്ഞ് മനസ്സ് പറഞ്ഞത്. കുഞ്ഞ് വികൃതിയുടെ ചിത്രവും താരങ്ങള്‍ പങ്കുവച്ചു.

ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിന്റെ ‘ലാ വി എന്‍ റോസ്’ മകള്‍ കേള്‍ക്കുന്ന വീഡിയോ ആലിയ ഷെയര്‍ ചെയ്തു. താന്‍ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഈ പാട്ട് കുഞ്ഞിനായി പ്ലേ ചെയ്തത് ഇന്നലെ എന്ന പോലെ തോന്നുന്നുവെന്നും ആലിയ പറയുന്നു.

ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തു. ‘ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ ജീവിതം, ഞങ്ങളുടെ പ്രകാശം. നീ എന്റെ ഗര്‍ഭത്തിലായിരിക്കെ ഞങ്ങള്‍ ഈ പാട്ട് നിനക്കായി പ്ലേ ചെയ്തത് ഇന്നലെ എന്ന പോലെ തോന്നുന്നു. നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങള്‍ അനുഗ്രഹീതരായി. നീ എല്ലാ ദിവസവും സ്വാദിഷ്ഠമായ, ക്രീം നിറഞ്ഞ ഒരു കേക്കിന്റെ കഷ്ണം പോലെ തോന്നിപ്പിക്കുന്നു. ബേബി ടൈഗറിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഒരുപാട് സ്നേഹിക്കുന്നു’- എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം മകളുടെ മുഖം ക്യാമറയ്ക്ക് മുന്നില്‍ കാണിക്കാത്തതിനെ കുറിച്ചും ആലിയ വെളിപ്പെടുത്തിയിരുന്നു. മകളുടെ മുഖം മറച്ചുപിടിക്കുകയാണെന്ന് കരുതരുതെന്നും ഇപ്പോള്‍ ക്യാമറ ഓണ്‍ അല്ലെങ്കില്‍ മകളുടെ മുഖം സ്‌ക്രീനില്‍ കാണിക്കുമായിരുന്നെന്നും ആലിയ വ്യക്തമാക്കിയിരുന്നു.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

You May Also Like