Film News

ആലിയ ഭട്ട് തന്നെയാണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്

ബോളിവുഡിലെ വളരെ തിരക്കേറിയ താരമാണ് അലിയ ഭട്ട്. ബോളിവുഡിലെ നിലവിലുള്ള നായികമാരിൽ ഏറ്റവും ക്യൂട്ട് ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുന്ന പേര് ആലിയ ഭട്ട് എന്നായിരിക്കും. ബോളിവുഡിൽ നിരവധി ആരാധകർ ഉള്ള താര ദമ്പതികൾ ആണ് രൺബീർ സിങ്ങും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത് കുറച്ച് കാലങ്ങൾക്ക് മുൻപ് ആണ്. ബോളിവുഡ് സിനിമ ലോകം ഏറെ ആഘോഷമാക്കിയ പ്രണയവും വിവാഹവും ആയിരുന്നു ഇരുവരുടേതും. ഏറെ ആർഭാടത്തോടെ ആണ് താര ദമ്പതികളുടെ വിവാഹം നടന്നത്. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾക്ക് ഒടുവിലാണ് ഇരുവരുടെയും ആർഭാട പൂർവ്വമായ താര വിവാഹം നടന്നത്.

വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കുന്ന താരം കൂടിയാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ കഴിഞ്ഞ ദിവസം ആലിയ ഭട്ട് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധനേടിയിരിക്കുന്നത്.

തന്റെ സാരികൾ എല്ലാം വിൽക്കാൻ ഒരുങ്ങുകയാണ് ആലിയ ഭട്ട്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമായ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ധരിച്ച സാരികളാണ് താരം വിൽക്കാനായി തീരുമാനിച്ചിരിക്കുന്നത്. മനീഷ് മൽഹോത്രയായിരുന്നു സാരികളുടെ ഡിസൈൻ ചെയ്തത്. സാരികൾ വിറ്റു കിട്ടുന്ന പണം കൊണ്ട് ജീവകാരുണ്യ പ്രവർത്തികൾ ചെയ്യാൻ വേണ്ടിയിട്ടാണ് ആലിയ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. സ്‌നേഹ എന്ന സംഘടനയിൽ കൂടി സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയാണു ഈ പണം ചിലവഴിക്കുന്നത് എന്നും ആലിയ പറഞ്ഞു.

Trending

To Top