Film News

എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത കമല്‍ഹാസന് മാത്രം! അല്‍ഫോണ്‍സ് പുത്രന്‍

ഗോള്‍ഡ് സിനിമയ്‌ക്കെതിരായ വിമര്‍ശനത്തിലെ പ്രതിഷേധ പോസ്റ്റിലെ കമന്റിന് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് സിനിമയ്ക്ക് നേരെ വന്ന മോശം പ്രതികരണങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് സംവിധായകന്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ കമന്റ് ചെയ്തയാള്‍ക്കാണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.

‘ഗോള്‍ഡ് ഒരു മോശം സിനിമയാണ്, അത് അംഗീകരിച്ചു. അടുത്ത പടം ഇറക്ക്, സീന്‍ മാറും,’ എന്നായിരുന്നു കമന്റ്. ഇത് സ്‌ക്രീന്‍ ഷോട്ട് എടുത്ത ശേഷം പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.

‘ഇത് തെറ്റാണ് ബ്രോ, നിങ്ങള്‍ക്ക് സിനിമ ഇഷ്ടമായില്ല എന്ന് പറയാം. എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത ഇന്ത്യയില്‍ ഞാന്‍ ആകെ കണ്ടത് കമല്‍ ഹാസന്‍ സാറില്‍ മാത്രമാണ്. അദ്ദേഹം മാത്രമാണ് സിനിമയില്‍ എന്നേക്കാള്‍ കൂടുതല്‍ പണി അറിയാവുന്ന വ്യക്തി. അപ്പോള്‍ ഇനി പറയുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തറപ്പിച്ച് പറയണം,’ എന്നായിരുന്നു അല്‍ഫോണ്‍സ് മറുപടി കുറിച്ചത്.

എന്നാല്‍ അല്‍പ്പനേരത്തിനുള്ളില്‍ തന്നെ ഈ പോസ്റ്റ് സംവിധായകന്‍ ഡിലീറ്റ് ചെയ്തു. താന്‍ ആരുടേയും അടിമയല്ല എന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശമില്ല എന്നുമായിരുന്നു ട്രോളുകള്‍ക്ക് പ്രതിഷേധം അറിയിച്ച് അല്‍ഫോണ്‍സ് കുറിച്ചത്. പ്രതിഷേധ സൂചകമായി ഫെയ്‌സ്ബുക്കില്‍ തന്റെ മുഖം നീക്കം ചെയ്തിരിക്കുകയാണ് സംവിധായകന്‍.

Trending

To Top