Film News

രാം ചരണിന്റെയും ഉപാസനയുടെയും കുഞ്ഞ് മാലാഖയ്ക്ക് 82 കോടിയുടെ സ്വര്‍ണ്ണതൊട്ടില്‍ സമ്മാനിച്ച് അംബാനി!!

11 വര്‍ഷത്തിന് ശേഷമാണ് നടന്‍ രാം ചരണിന്റെയും ഉപാസനയുടെയും ജീവിതത്തിലേക്ക് കുഞ്ഞ് മാലാഖ എത്തിയത്. താരലോകവും ആരാധകരും മാലാഖ കുഞ്ഞ് എത്തിയ സന്തോഷം ആഘോഷമാക്കിയിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകം കണ്ട ഏറ്റവും വലിയ രാജകീയ വരവേല്‍പ്പായിരുന്നു താരപുത്രിയ്ക്ക് ലഭിച്ചത്. കുടുംബത്തിന്റെ ഐശ്വര്യ ദേവതയാണെന്ന് മുത്തച്ഛന്‍ ചിരഞ്ജീവി പറഞ്ഞിരുന്നു. കുഞ്ഞ് ജനിച്ചത് ശ്രീരാമന്റെ നക്ഷത്രത്തിലാണ്,കുടുംബത്തില്‍ എല്ലാം ശുഭകരമായി നടക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുഞ്ഞ് മാലാഖയ്ക്ക് കിട്ടിയ ഒരു സമ്മാനമാണ് സോഷ്യലിടത്ത് നിറയുന്നത്. 11 ദിവസമാണ് കുഞ്ഞിന്റെ പ്രായം. താരപുത്രിയ്ക്ക് സ്വര്‍ണം കൊണ്ടുള്ള തൊട്ടില്‍ സമ്മാനിച്ചിരിക്കുകയാണ് അംബാനി കുടുംബം. അംബാനി കുടുംബത്തിന്റെ സ്‌നേഹ സമ്മാനം ചര്‍ച്ചയായിരിക്കുകയാണ്. ഏകദേശം 10 മില്ല്യണ്‍ വരുന്നതാണ് തൊട്ടില്‍.

ക്ലിന്‍ കാര കൊനിഡേല എന്നാണ് താരപുത്രിയുടെ പേര്. ആചാരപ്രകാരം ഉപാസനയുടെ അമ്മയുടെ വീട്ടില്‍വച്ചാണ് പേരിടല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുത്തു.

ജൂണ്‍ 20-നായിരുന്നു ഉപാസന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താരപുത്രിയെ സ്വീകരിക്കാന്‍ മുത്തച്ഛന്‍ ചിരഞ്ജീവി മുതല്‍ അല്ലു അര്‍ജുന്‍ വരെ ആശുപത്രിയിലെത്തിയിരുന്നു. ‘മെഗാ പ്രിന്‍സസ്’ എന്നാണ് ചിരഞ്ജീവി തന്റെ കൊച്ചുമകളെ ആദ്യമായി വിളിച്ചത്.

കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ്, കൈ കൊണ്ടുണ്ടാക്കിയ തൊട്ടില്‍ സമ്മാനമായി ലഭിച്ചിരുന്നത് ഉപാസന പങ്കുവച്ചിരുന്നു. പ്രജ്വല ഫൗണ്ടേഷനിലെ അതിജീവിതമാരാണ് താരപുത്രിയ്ക്ക് വേണ്ടി കൈ കൊണ്ട് തൊട്ടിലുണ്ടാക്കിയത്.

Trending

To Top