Connect with us

Hi, what are you looking for?

Film News

‘എത്ര കണ്ടാലും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു തരം ലാല്‍ മാജിക്’ കുറിപ്പ്

ഐ.വി ശശിയുടെ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് വര്‍ണ്ണപ്പകിട്ട്. മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് ഈ ചിത്രം. വര്‍ണ്ണപ്പകിട്ടിനെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.നിസഹായതകക്കു മുന്‍പില്‍ കരയുന്ന സാധാരണ മനുഷ്യന്‍ മാത്രമാണ് സണ്ണി പാലാ മറ്റം എന്ന് പറഞ്ഞാണ് രാഗീത് ആര്‍ ബാലന്റെ കുറിപ്പ് തുടങ്ങുന്നത്.

സണ്ണി :.. പാപ്പിച്ചായാ എന്റെ അപ്പച്ചന്റെ ശവത്തോട് പക തീര്‍ക്കരുത്.. നമ്മള്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ നമുക്ക് പറഞ്ഞു തീര്‍ക്കാം..എങ്ങനെ എങ്കിലും.. എന്റെ അപ്പച്ചനോട് ഇനിയും..
പാപ്പന്‍ : നമ്മള് തമ്മില്‍ എന്താടാ പ്രശ്‌നം.. നീ എനിക്കിട്ട് ഒന്ന് തല്ലി.. അത് ഞാന്‍ പോലീസില്‍ പരാതി കൊടുത്തു.. അത് വേറെ വിഷയം.. പള്ളി വേറെ പോലീസ് വേറെ.. പക്ഷെ തിരു സഭ യുടെ നിയമവും കാര്യങ്ങളും എല്ലാര്‍ക്കും ബാധകം അല്ലെ?ഇന്നിപ്പോ നിന്നെ കൊണ്ട് കരഞ്ഞു കാല് പിടിപ്പിച്ചു ഇട്ടിച്ചായനെ അടക്കിന്ന് ഇരിക്കട്ടെ. നാളെ മുതല്‍ വിഷം തിന്നു മരിച്ചവനെയും കെട്ടി തുങ്ങിയവനെയുമൊക്കെ അടക്കേണ്ടി വരില്ലേ?മാന്യം മര്യാദക്ക് മരിച്ച അപ്പനപ്പൂന്‍മാരെ അടക്കിയ സെമിത്തെരിയ ഇതു.. ഇത്തരക്കാരെയൊക്കെ അടക്കിയ മനുഷ്യന്മാര്‍ വെറുതെ ഇരിക്കുമോ


സണ്ണി : പാപ്പിച്ചായാ.. ഡോക്ടര്‍ക്കു പറ്റിയ എന്തോ പിഴവാ.. ചാച്ചന്‍ പൈലിയുടെ മടിയില്‍ കിടന്ന മരിച്ചേ
പാപ്പന്‍ : അയ്യോടാ. ഡോക്ടര്‍ക്കു പിഴവ് പറ്റാനോ?
സണ്ണി : അച്ചായാ ഞങ്ങടെ ചാച്ചനെ കുടുംബ കല്ലറയില്‍ അടക്കണം.. ഇല്ലെങ്കില്‍ മരണം വരെ ഞങ്ങടെ കുടുംബകാര്‍ക്ക് മനസമാധാനം കിട്ടത്തില്ല..എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ ക്ഷമിക്കണം..
പാപ്പന്‍ : കുമ്പസാരവും മനസാന്തരവുമൊക്കെ പിന്നെ ആകാം.. പള്ളിക്കാര് ഇട്ടിച്ചായന്റെ പേരില്‍ സാമ്പത്തിക ക്രമകേടിനു കേസ് കൊടുക്കാന്‍ പോകുന്ന സ്ഥിതിക്ക്.. നാളെ ആരെങ്കിലും ഞാന്‍ തല്ലി കൊന്നെന്നും പറഞ്ഞു കേസ് കൊടുത്താലോ.. അടക്കിയ ശവം പിന്നെയും മാന്തെണ്ടി വരും…. സെമിത്തെരിയില്‍ ഒക്കെ ആകുമ്പോള്‍ അത് പൊല്ലാപ്പ് ആകുമെന്നെ..പിന്നെ ഞങ്ങള്‍ ഇടവക ക്കാരുടെ വാക്കു കേള്‍ക്കാതെ അച്ഛന് അടക്കണം എങ്കില്‍ ആയിക്കോ.
പള്ളിയില്‍ അച്ഛന്‍ : പിന്നെത്തെ കാര്യങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം.. ഇട്ടിച്ചനെ ഇവിടെ അടക്കിയാല്‍ മതി


സണ്ണി : വേണ്ട അച്ചോ.. ആരുടെയും ഔദര്യം വേണ്ട.. എന്റെ അപ്പനെ തെമ്മാടി കുഴിയില്‍ അടക്കിയാ മതി.. വിഷം തിന്നു ചത്തവനെ തിരു കര്‍മ്മങ്ങള്‍ കൊടുക്കാന്‍ പാടില്ല എന്ന് നിയമം ഉള്ളപ്പോള്‍ അച്ഛനായിട്ട് അത് തെറ്റിക്കേണ്ട..ഇടവക പ്രമാണിമാരുടെ കാല് പിടിച്ചു എന്റെ അപ്പനെ ഇവിടെ അടക്കിയാല്‍ അപ്പന്റെ ആത്മാവ് പോലും എന്നോട് പൊറുക്കുകയില്ല.. നീ കോഴ കൊടുത്ത് വാങ്ങിച്ച കള്ള സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ പാലമാറ്റംകാര്‍ക്ക് ഗതി ഇല്ല.. പക്ഷെ എന്റെ ദേഹത്ത് ഒഴുകുന്നത് ഈ ഹൃദയം പൊട്ടി മരിച്ച സാധു മനുഷ്യന്റെ രക്തം ആണെങ്കില്‍ ഇതിനു എന്നെങ്കിലും നിന്നോട് ഞാന്‍ പകരം ചോദിച്ചിരിക്കും.. ‘പൈലി വാടാ… തെമ്മാടി പറമ്പില്‍ കയറാന്‍ നാണം ഉള്ള ഒരുത്തനും പെട്ടിയില്‍ തോടേണ്ട ‘
എത്ര കണ്ടാലും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു തരം ലാല്‍ മാജിക് വര്‍ണപകിട്ടു എന്ന സിനിമയിലെ ഈ രംഗത്തില്‍ പ്രകടമാണ്.. കാണുന്ന ഓരോ പ്രേക്ഷകനെയും അത്രയേറെ വൈകാരികമായി തലത്തില്‍ എത്തിക്കുന്ന ഒരു രംഗവും പ്രകടനവും…

നിസഹായതകക്കു മുന്‍പില്‍ കരയുന്ന സാധാരണ മനുഷ്യന്‍ മാത്രമാണ് സണ്ണി.. അയാള്‍ എല്ലാവരോടും അപേക്ഷിക്കുക മാത്രം ആണ് ചെയ്യുന്നത്..സ്വന്തം അപ്പനെ തെമ്മാടി കുഴിയില്‍ അടക്കേണ്ടി വരുന്ന ഒരു മകന്റെ ഒരു വ്യക്തിയുടെ പല വിധ അവസ്ഥകളിലൂടെ കടന്നു പോകുന്ന പകര്‍ന്നാട്ടം .നെടുനീളന്‍ സംഭാഷണങ്ങളോ സംഘട്ടന രംഗങ്ങളോ ഇല്ലാതെ തന്നെ അതി മനോഹരമായ വൈകാരികമായ ഒരു രംഗം..അതുപോലെ തന്നെ മികച്ച ഗാനങ്ങളും ശക്തമായ കഥാപാത്രങ്ങളും എല്ലാം കൊണ്ടും സമ്പന്നമായ ഐ വി ശശി മോഹന്‍ലാല്‍ ടീമിന്റെ മികച്ച സിനിമ തന്നെ ആണ് വര്‍ണ്ണ പകിട്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

You May Also Like