പ്രമോഷനെത്തിയ അനന്യ പാണ്ഡെ ധരിച്ച ഡ്രസിനുള്ളില്‍ അസ്വസ്ഥയായപ്പോള്‍ സഹായിച്ച് വിജയ് ദേവരകൊണ്ട

ബോളിവുഡ് നടി അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വരാനിരിക്കുന്ന ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ ദിവസങ്ങളില്‍ താരങ്ങള്‍ തങ്ങളുടെ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ്. പ്രമോഷന്‍ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരത്തില്‍…

ബോളിവുഡ് നടി അനന്യ പാണ്ഡെയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വരാനിരിക്കുന്ന ‘ലൈഗര്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. ഈ ദിവസങ്ങളില്‍ താരങ്ങള്‍ തങ്ങളുടെ സിനിമയുടെ പ്രമോഷന്റെ തിരക്കിലാണ്. പ്രമോഷന്‍ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു.

ഈ വീഡിയോ ‘ലൈഗറി’ന്റെ ട്രെയിലര്‍ ലോഞ്ചിംഗ് ഇവന്റിന്റേതാണ്. ഈ സമയത്ത്, അനന്യ പാണ്ഡെ കറുത്ത വസ്ത്രം ധരിച്ച് ബോള്‍ഡ് ലുക്കിലാണ് എത്തിയത്. അതേസമയം അനന്യ ഈ വസ്ത്രത്തില്‍ അസ്വസ്ഥയായി. സീറ്റില്‍ ഇരിക്കുന്ന അനന്യയുടെ വസ്ത്രത്തിന്റെ കട്ടിങ് തുറന്നു കിടക്കുകയായിരുന്നു.

വിജയ് ദേവരകൊണ്ടെയും താരത്തിന്റെ അടുത്ത സീറ്റില്‍ തന്നെയുണ്ടായിരുന്നു. നടിയുടെ അസ്വസ്ഥത മനസിലാക്കിയ താരം അനന്യയുടെ വസ്ത്രം കൈകൊണ്ട് ശരിയാക്കുകയും അവളോട് എന്തോ പറയുകയും ചെയ്തു, അതിനുശേഷം അനന്യ തന്റെ സ്ഥാനം മാറ്റി ഇരുന്നു.

അനന്യയുടെയും വിജയ് ദേവരകൊണ്ടയുടെയും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയുടെ ഈ ശൈലി നെറ്റിസണ്‍സ് ഏറെ ഇഷ്ടപ്പെടുന്നു. ഇതോടൊപ്പം എല്ലാവരും വിജയ് ദേവരകൊണ്ടയ്ക്ക് ട്രൂ ജെന്റില്‍മാന്‍ എന്ന ടാഗ് കമന്റ് ബോക്‌സില്‍ നല്‍കുന്നുണ്ട്.