Film News

എനിക്ക് സിനിമയേക്കാൾ പ്രിയം അതായിരുന്നു! അമ്മയെയും, അപ്പനെയും കൺവിൻസ് ചെയ്യാൻ ഒരുപാടു പ്രയാസപ്പെട്ടു, അന്ന ബെൻ 

വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടപിടിച്ച നടി അന്ന ബെൻ ഇപ്പോൾ തന്റെ കരിയർ ലൈഫിനെ കുറിച്ച് തുറന്നു പറയുകയാണ്, താൻ പഠിക്കുന്ന സമയത്തു ആരാകണമെന്ന് ഒരാഗ്രഹവും തനിക്കില്ലായിരുന്നു, തനിക്ക് കേരളത്തിൽ അല്ലാതെ പുറത്തു പോയി പഠിക്കണമെന്നു ഉണ്ടായിരുന്നു എന്നാൽ വീട്ടുകാർ അതിനെ സമ്മതിച്ചില്ല, എന്നാൽ സിനിമയുടെ കാര്യത്തിൽ അവർക്ക് ഒരു എതിരുമില്ലായിരുന്നു അന്ന പറയുന്നു.

ആദ്യം തനിക്ക് അനിമേഷൻ പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായി , എന്നാൽ ഓക്കേ ആകില്ല എന്ന് കണ്ട ഞാൻ പിന്നീട് ഫാഷൻ ഡിസൈൻ പഠിക്കാൻ ആഗ്രഹിച്ചു, എനിക്ക് സിനിമയേക്കാൾ പ്രിയം ഫാഷൻ ഡിസൈനിങ്ങിനോട് ആയിരുന്നു. അപ്പോൾ കേരളത്തിൽ നിന്നും പുറത്തുപോകാൻ കഴിയുമല്ലോ, അതിനു വേണ്ടി അമ്മയെയും അപ്പനെയും കൺവിൻസ് ചെയ്യാൻ എനിക്ക് ശരിക്കും പ്രയാസപ്പെടേണ്ടി വന്നു നടി പറയുന്നു.

അങ്ങനെയാണ് ഫാഷൻ ഡിസൈൻ പഠിക്കാൻ ബാംഗ്ലൂരിൽ പോയത്, പിന്നീട് തനിക്ക് ഒരു സിനിമയുടെ ഓഡിയേഷൻ വന്നപ്പോൾ വീട്ടിൽ ആരും എതിർപ്പ് പറഞ്ഞിരുന്നില്ല, അപ്പ സിനിമയിൽ ആയതുകൊണ്ട് അദ്ദേഹം എല്ലാം തന്നെ പഠിപ്പിച്ചിരുന്നു, അങ്ങനെ സിനിമ എന്താണെന്ന് അറിഞ്ഞതിനു ശേഷമാണ് സിനിമയിൽ എത്തിയത്.

 

Trending

To Top