Connect with us

Hi, what are you looking for?

Film News

‘കോമഡി ചിത്രങ്ങൾ ഉണ്ടാകുന്നില്ല എന്ന പരാതി ഉണ്ടെങ്കിൽ അത് മാറ്റാൻ നിങ്ങൾക്ക് ‘ത്രിശങ്കു’ കാണാം’

അര്‍ജുന്‍ അശോകനും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ത്രിശങ്കു’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കോമഡി ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന പരാതി ഉണ്ടെങ്കില്‍ അത് മാറ്റാന്‍ നിങ്ങള്‍ക്ക് ത്രിശങ്കു കാണാമെന്നാണ് ഷാഹിദ് മുഹമ്മദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ത്രിശങ്കു
കോമഡി ചിത്രങ്ങള്‍ ഉണ്ടാകുന്നില്ല എന്ന പരാതി ഉണ്ടെങ്കില്‍ അത് മാറ്റാന്‍ നിങ്ങള്‍ക്ക് ത്രിശങ്കു കാണാം.
ഒരു മുഴുനീള കോമഡി എന്റര്‍ടൈനറായി ഒരുക്കിയിരിക്കുന്ന സിനിമ ഒരു തീയറ്റര്‍ മെറ്റീരിയല്‍ തന്നെയാണ്. തുടക്കം മുതല്‍ കോമഡി ട്രാക്കിലൂടെ തന്നെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്.
കഥയുടെ വലിച്ചു നീട്ടലോ, മുഴച്ചു നില്‍ക്കുന്ന ഡയലോഗുകളോ ഒന്നും ഇല്ലാതെ. ഓരോ സീനും എന്റര്‍ടൈനിംഗ് ആയി സിനിമ മുന്‍പോട്ട് കൊണ്ടുപോകുന്നുണ്ട്.
പ്രകടനത്തില്‍ അത്ഭുതപെടുത്തിയത് സുരേഷ് കൃഷ്ണയും നന്ദുവും ആണ്.ഇവരുടെ കൗണ്ടറുകള്‍ ആണ് സിനിമയുടെ ഹൈലൈറ്റ്.

നവാഗതനായ അച്യുത് വിനായകാണ് ത്രിശങ്കു സംവിധാനം ചെയ്യുന്നത്. മാച്ച്‌ബോക്‌സ് ഷോട്ട്‌സിന്റെ ബാനറില്‍ സഞ്ജയ് റൗത്രേ, സരിത പാട്ടീല്‍ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്‌ചേഴ്‌സ്, ഗായത്രി എം, ക്ലോക്ക്ടവര്‍ പിക്‌ചേഴ്‌സ് & കമ്പനി എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. സുരേഷ് കൃഷ്ണ, സെറിന്‍ ഷിഹാബ്, നന്ദു, കൃഷ്ണ കുമാര്‍ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയേഷ് മോഹന്‍, അജ്മല്‍ സാബു എന്നിവര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിര്‍വ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ധനുഷ് നയനാര്‍.

You May Also Like