വിജയ് ചിത്രം ‘വാരിശി’ന്റെ ഭാഗമാകാൻ ചിമ്പുവും?

വിജയ് ചിത്രം ‘വാരിശിൽ നടൻ ചിമ്പുവും എത്തുന്നുവെന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത. നടനായാണോ ചിമ്പു എത്തുന്നതെന്ന് ആരാധകർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വാരിശിൽ പിന്നണി ഗായകനായാണ് ചിമ്പു എത്തുന്നത് എന്നാണ് ഇന്ത്യഗ്ലിറ്റ്സ്…

വിജയ് ചിത്രം ‘വാരിശിൽ നടൻ ചിമ്പുവും എത്തുന്നുവെന്നാണ് കോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത. നടനായാണോ ചിമ്പു എത്തുന്നതെന്ന് ആരാധകർ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വാരിശിൽ പിന്നണി ഗായകനായാണ് ചിമ്പു എത്തുന്നത് എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിശ്.

ചിമ്പു നടൻ മാത്രമല്ല മികച്ചൊരു ഗായകൻ കൂടിയാണ് . നിരവധി ചാർട്ട്ബസ്റ്റർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ചിമ്പു. സഹോദരൻ ദളപതി വിജയ്ക്കും സുഹൃത്ത് തമനും വേണ്ടിയാണ് ചിമ്പു വാരിശിൽ പാടാൻ പോകുന്നത് എന്നാണ് നടന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്.ചിത്രതത്തിന്റെ അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ പുരോഗിക്കുകയാണ്. ഡിസംബർ ആദ്യം തന്നെ സിനമയുടെ ചിത്രീകരണം പൂർത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.നേരത്തെ വരിശിന്റെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് പ്രമുഖ കമ്പനിയായ ടി സീരീസ് സ്വന്തമാക്കിയിരുന്നു.

വാരിശ്‌വംശി പൈഡിപ്പള്ളി തെലുങ്കിലും തമിഴിലും ഒരേ സമയം ഒരുക്കുന്ന ചിത്രാണ്.രശ്മിക മന്ദാനയാണ് സിനിമയിലെ നായിക. പ്രഭു, ശരത് കുമാർ പ്രകാശ് രാജ്,,ശ്യാം,,ശ്രീകാന്ത്,ഖുശ്ബു, സംഗീത കൃഷ്ണ,ജയസുധ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്്. പ്രവീൺ കെ എൽ ആണ്് ചിത്രസംയോജനം നിർവഹിക്കുന്നത്