Film News

അപര്‍ണയുടെ യാത്രകള്‍ക്ക് കൂട്ടായി! വീട്ടിലേക്ക് പുതിയൊരു സന്തോഷം കൂടി..!

മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളി മനസ്സില്‍ കയറിപ്പറ്റിയ മുഖമാണ് അപര്‍ണ ബാലമുരളിയുടേത്. ഇപ്പോള്‍ ദേശീയ അവാര്‍ഡ് ജേതാവായി വരെ തന്റെ ജീവിത യാത്ര എത്തിനില്‍ക്കുന്ന അപര്‍ണയുടെ ജീവിതത്തിലേക്ക് ഒരു പുതിയ സന്തോഷം കൂടി എത്തുകയാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ എ.എം.ജി.ജി.എല്‍.എ. 35 സ്വന്തമാക്കിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. അറുപത് ലക്ഷത്തോളമാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില.

പുതിയ വാഹനം സ്വന്തമാക്കിയ വിവരം അപര്‍ണ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 59.40 രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അച്ഛനും അമ്മയ്ക്കും ഒപ്പം ഷോറൂമില്‍ എത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്.

അതേസമയം, സിനിമാ ലോകത്ത് വലിയ ഉയരങ്ങളിലേക്ക് എത്തുകയാണ് അപര്‍ണബാലമുരളി.. ഏറ്റവും ഒടുവില്‍ സുന്ദരി ഗാര്‍ഡന്‍സ് എന്ന സിനിമയാണ് ഇപ്പോള്‍ അപര്‍ണയുടേതായി പുറത്തിറങ്ങിയ സിനിമ.

കാപ്പ എന്ന ഷാജി കൈലാസ് ചിത്രമാണ് അപര്‍ണ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.. മറ്റ് സിനിമകളും അപര്‍ണ നായികയായി അണിയറയില്‍ ഒരുങ്ങുകയാണ്.

Trending

To Top