Film News

ഒരു ഇൻവെസ്റ്റിഗെറ് ത്രില്ലർ എന്നതിനു പുറമെ ഒരു ഡാർക്ക് ക്രൈം ത്രില്ലർ ആണ് സിനിമ..

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ പുതിയ സിനിമയാണ് ‘കൊറോണ പേപ്പേഴ്സ്’ ‘ഒപ്പ’ത്തിന് ശേഷം ഒരു ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായാണ് ഇത്തവണ പ്രിയദർശൻ എത്തിയിരിക്കുന്നത് . ശ്രീഗണേഷിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് പ്രിയദർശൻ തന്നെയാണ്.

കൊറോണ പേപ്പേഴ്സ് എന്ന സിനിമയെ കുറിച്ച് മൂവി ഗ്രൂപ്പിൽ മികച്ച അഭിപ്രായമാണ് വരുന്നത്. ഒരു ഇൻവെസ്റ്റിഗെറ് ത്രില്ലർ എന്നതിനു പുറമെ ഒരു ഡാർക്ക് ക്രൈം ത്രില്ലർ ആണ് സിനിമയെന്നും മരക്കാർ എന്ന സിനിമയുടെ ഷീണം പ്രിയദർശൻ ഇതിൽ തീർത്തിട്ടുണ്ടെന്നാണ് വിഷ്ണു സി ആർ മൂവി ഗ്രൂപ്പിൽ കുറിച്ചത്.

ഒപ്പത്തിന് ശേഷം പ്രിയദർശന്റെ ഒരു ത്രില്ലർ സിനിമ… ഇത് മാത്രം കണ്ട് ആണ് ഞാൻ സിനിമക് കേറിയത്…
എന്തായാലും ആ പ്രതീക്ഷ തെറ്റിയില്ല കിടു പടം..
ആദ്യവസാനം വരെ പ്രേഷകരെ പിടിച്ചു നിർത്തുന്നുണ്ട് സിനിമ..
ഒരു കുറ്റകൃത്യം അത് മായി ബന്ധപ്പെട്ടു കിടക്കുന്ന കുറച്ചു മനുഷ്യർ..ആ കുറ്റ കൃത്യത്തിലേക് ഓരോരുത്തരെയും നയിക്കുന്ന കാരണങ്ങൾ…
ഒരു ഇൻവെസ്റ്റിഗെറ് ത്രില്ലർ എന്നതിനു പുറമെ ഒരു dark ആയിട്ടുള്ള ഒരു ക്രൈം ത്രില്ലർ ആണ് സിനിമ…
ഷൈൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ധീഖ്, ജീൻ പോൾ ലാൽ തുടങ്ങിയവർ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ എല്ലാവരും തന്നെ ഗംഭീര മായി അഭിനയിച്ചിട്ടും ഉണ്ട്…??????
മരക്കാർ എന്ന സിനിമയുടെ ഷീണം പ്രിയദർശൻ ഇതിൽ തീർത്തിട്ടുണ്ട്…
ഒരു തീയേറ്റർ എക്‌സ്പീരിൻസ് demand ചെയ്യുന്ന സിനിമ തന്ന് ആണ് എന്തായലും ധൈര്യമായി ടിക്കറ്റ് എടുക്കാം.

ഇതായിരുന്നു വിഷ്ണു സി ആറിന്റെ കുറിപ്പ്. സിദ്ധിഖ്, ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറോണ പേപ്പേഴ്സ് ഫോർ ഫ്രെയിംസ് ബാനറിൽ നിർമ്മിച്ചിരിക്കുന്നത് പ്രിയദർശൻ തന്നെയാണ്.

Trending

To Top