Connect with us

Hi, what are you looking for?

Film News

‘വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം’; ച‍ർച്ചയായി ഷെയ്ന്റെ കുറിപ്പുകൾ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നടൻ ഷെയ്ൻ നിഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ ഇടപെടലുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. സങ്കീർണത നിറഞ്ഞ വിഷയത്തിന്റെ ഗൗരവം പ്രതികരിക്കണം എന്ന് ഫേസ്ബുക്കിൽ ഷെയ്ൻ നി​ഗം കുറിച്ചിരുന്നു. താരത്തിന്റെ ഇടപെടൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, ഈ വിഷയത്തിൽ തന്നെ താരം മറ്റൊരു പോസ്റ്റ് കൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകിയെന്നും തന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് കുറിപ്പിലൂടെ പങ്കുവച്ചതെന്നും ഷെയ്ൻ കുറിച്ചു.

ഷെയ്ന്റെ പോസ്റ്റ് വായിക്കാം

‘‘പ്രിയപ്പെട്ട സുഹൃത്തുക്കളെ , കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തിൽ ഒരുപാട് ആളുകൾ അഭിനന്ദനങ്ങളും ഐക്യദാർഢ്യവും നൽകുന്നുണ്ട്…സന്തോഷം തന്നെ. ഞാൻ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന വർഗ, മത, വർണ വിഭാഗീയതയ്ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനിൽക്കേണ്ട ലോകത്ത്. സ്വാർഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോൾ…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകൾ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്…അത് എന്നും തുടർന്ന് കൊണ്ടിരിക്കും.’’

ഷെയ്ൻ ആദ്യം പങ്കുവെച്ച കുറിപ്പ്

സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങൾ പ്രചരിപ്പിക്കരുത്.ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അധികാരികൾ കണ്ടെത്തട്ടെ, അതുവരെ നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

You May Also Like