Film News

‘എന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഞാന്‍ ചിന്തിക്കുന്നത് പോലെയേ അല്ല’ ആര്‍ഷ ബൈജു

വിനീത് ശ്രീനിവാസന്റെ നായികയായി മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരിക്കുകയാണ്
ആര്‍ഷ ചാന്ദിനി ബൈജു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ആര്‍ഷ മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സില്‍ മീനാക്ഷി എന്ന കഥാപാത്രമായെത്തി പ്രേക്ഷക പ്രശംസ നേടുകയാണ്. ഇപ്പോഴിതാ കഥാപാത്രം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ആര്‍ഷ.

മുകുന്ദനുണ്ണി അസ്സോസിയേറ്റ്‌സ് എന്ന ചിത്രത്തില്‍ എത്തിയത് ഓഡിഷന്‍ വഴിയാണ്. കരിക്കിന്റെ ‘ആവറേജ് അമ്പിളി’ എന്ന സീരീസില്‍ അഭിനയിച്ചിരുന്നു. ആവറേജ് അമ്പിളി കണ്ടിട്ടാണ് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായിക് എന്നെ വിളിക്കുന്നത്. ഓഡിഷന് പോയി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിരക്കഥ വായിക്കാന്‍ തന്നു. തിരക്കഥ വായിച്ച ശേഷം അഭിനയിക്കാം എന്ന് സമ്മതം മൂളുകയായിരുന്നു. ഈ പ്രോജക്ടിനെക്കുറിച്ച് ഞാന്‍ നേരത്തെ കേട്ടിരുന്നു. 2021 ഒക്ടോബര് ആദ്യ ആഴ്ച വിനീതേട്ടന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ സിനിമയുടെ അന്നൗന്‍സ്‌മെന്റ് വന്നിരുന്നു. വിനീത് ശ്രീനിവാസന്‍ തടങ്കലില്‍ എന്നൊരു പോസ്റ്റ് വൈറല്‍ അന്ന് ആയിരുന്നു. ആ പോസ്റ്റ് തന്നെ ഭയങ്കര രസമായിരുന്നു. വിനീതേട്ടനോടൊപ്പം അഭിനയിക്കുന്നത് ഒരു തുടക്കക്കാരിയായ എനിക്ക് കിട്ടാവുന്നതില്‍ നല്ല അവസരമായിരിക്കും എന്ന് തോന്നി, അത് അങ്ങനെ തന്നെ ആയിരുന്നു അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ കഴിഞ്ഞു. ഈ സിനിമയിലെ തന്നെ വളരെ രസകരമായ കഥാപത്രങ്ങളിലൊന്നാണ് മീനാക്ഷി. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ തന്നെ ത്രില്ലില്‍ ആയിരുന്നു. എനിക്ക് ഈ കഥാപാത്രം ചെയ്യാന്‍ ഭയങ്കര ഇഷ്ടമായിരുന്നു. നെഗറ്റീവ് ഷെയ്ഡ് ഉള്ളതായാലും കുഴപ്പമില്ല, നന്നായി പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന എല്ലാത്തരം കഥാപാത്രവും ചെയ്യാന്‍ താല്പര്യമാണെന്നും ആര്‍ഷ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിനവ് സുന്ദര്‍ നായിക് എന്ന സംവിധായകനെപ്പറ്റി പരാമര്‍ശിക്കാതെ പോകാന്‍ കഴിയില്ല. ഞാന്‍ ഒരുപാട് നന്ദിയോടെ ഓര്‍ക്കുന്ന ആളാണ് അദ്ദേഹം. അഭിനവേട്ടന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ ആര്‍ട്ടിസ്റ്റുകളെ ഒരുപാട് പിന്തുണയ്ക്കുകയും കോമ്പ്‌ലിമെന്റ് ചെയ്യുകയും ചെയ്യും എന്നുള്ളതാണ്. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ച് അവര്‍ ചെയ്യുന്നത് നന്നായോ എന്നൊരു സംശയം എപ്പോഴും ഉണ്ടാകും. സംവിധായകന്റെ ഭാഗത്ത് നിന്ന് നന്നായി എന്നൊരു ഉറപ്പ് ലഭിച്ചാല്‍ അതുപോലെ ഒരു സമാധാനം വേറെ ഇല്ല. എല്ലാ സീന്‍ കഴിയുമ്പോഴും അഭിനവേട്ടന്‍ വന്നു നന്നായിട്ടുണ്ടയിരുന്നു എന്ന് പറയും. എന്നെ മാത്രമല്ല സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്ത ആളെപ്പോലും പോയി കണ്ട് നന്നായിരുന്നു എന്ന് പറയുന്നത് കണ്ടിട്ടുണ്ട്. അഭിനയിക്കുന്നവര്‍ക്ക് ആ കോമ്പ്‌ലിമെന്റ് നല്‍കുന്ന ആശ്വാസം വളരെ വലുതാണ്. കോമ്പ്‌ലിമെന്റ്റ് ചെയ്യുന്നത് നല്ലൊരു സ്വഭാവമാണെന്ന് വിനീതേട്ടനും പറയാറുണ്ട്. എന്റെ കഥാപാത്രത്തിന്റെ സ്വഭാവം ഞാന്‍ ചിന്തിക്കുന്നത് പോലെയേ അല്ല. മീനാക്ഷി കുരുട്ടുബുദ്ധി ഉള്ള ഒരാളാണ്. അഭിനവേട്ടന്‍ പറഞ്ഞു തന്നെങ്കിലും എനിക്ക് എങ്ങനെ തയാറെടുക്കണം എന്ന് സംശയമുണ്ടായിരുന്നു. അഭിനവേട്ടന്‍ പറഞ്ഞു, ”നീ തയാറെടുക്കണ്ട നമുക്ക് സെറ്റില്‍ വന്നിട്ട് പ്രിപ്പയര്‍ ചെയ്യാം. നീ സ്‌ക്രിപ്റ്റ് നന്നായി വായിച്ചു മനസ്സിലാക്കി വന്നാല്‍ മതി”. സ്‌ക്രിപ്റ്റ് വായിച്ചിട്ട് നമ്മള്‍ ചെയ്തു കാണിക്കുന്നത് ഓക്കേ ആണെങ്കില്‍ അത് മതി അല്ലെങ്കില്‍ എങ്ങനെ വേണമെന്ന് അദ്ദേഹം പറഞ്ഞു തരും. വളരെ കൂള്‍ ആയ ആളാണ് അഭിനവേട്ടനെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Trending

To Top