Film News

‘ഇതൊരു മോശം സന്ദേശം നല്‍കുന്ന സിനിമയാണ് അതുകൊണ്ടാണ് ഈ ചിത്രം മലയാളികള്‍ തിയേറ്ററില്‍ വിജയിപ്പിക്കാത്തത്’

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീതിന്റെ വ്യത്യസ്തമായ അഭിനയമായിരുന്നു ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതൊരു മോശം സന്ദേശം നല്‍കുന്ന സിനിമയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാസിത് അബ്ദുള്‍ വാഹിദ്.

ഇതൊരു മോശം സന്ദേശം നല്‍കുന്ന സിനിമയാണ് അത്‌കൊണ്ടാണ് ഈ ചിത്രം മലയാളികള്‍ തിയേറ്ററില്‍ വിജയിപ്പിക്കാത്തത്.അമിതമായി കണ്ടു വരുന്ന ചില കരിച്ചിലുകള്‍ക്കായി.എന്താണിത്
സിനിമ ഒരു നിമിഷത്തെ ആസ്വാദനത്തിനു വേണ്ടിയുള്ളത് മാത്രമല്ലെ.ജസ്റ്റ് ഫോര്‍ എന്റര്‍ടൈന്മെന്റ്.പെര്‍സ്സനലി ഒരു കലയായി പോലും അതിനെ കാണമെന്ന് നിര്‍ബന്ധമൊന്നുമില്ല.സിനിമ കണ്ട് ഒരു മനുഷ്യനും അതില്‍ കാണുന്നത് പോലെ നന്നാവാനോ നശിക്കാനോ പോകുന്നില്ല. പക്ഷെ രണ്ടര മണിക്കൂര്‍ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മറന്നു ആസ്വദിക്കാന്‍ ഏറ്റവു ചിലവ് കുറഞ്ഞ ആശ്രയം സിനിമ മാത്രമാണ്.ആ രണ്ടര മണിക്കൂര്‍ കഴിഞ്ഞാല്‍ നമ്മള്‍ വീണ്ടും നമ്മുടെ റിയാലിറ്റിയിലേക്കു തന്നെ തിരിച്ചിറങ്ങുകയും ചെയ്യും.സിനിമ അത്രയേ ഉള്ളു. ഈ വിലപ്പെട്ട സമയം ഒരു മോശം സിനിമക്ക് തലവെക്കേണ്ടി വന്നാല്‍ അത് മാത്രമാണ് സിനിമ മനുഷ്യന് നല്‍കുന്ന നെഗറ്റീവ് അനുഭവം. മുകുന്ദനുണ്ണി അങ്ങനൊരു അനുഭവം നല്‍കുന്ന സിനിമയല്ല. ആ സിനിമ കണ്ടു ഇതുവരെ മുകുന്ദനുണ്ണി അല്ലാത്തവര്‍ ഇനി മുകുന്ദനുണ്ണി ആകുവാനും പോണില്ല ഇത് കണ്ട് മാനസാന്തരം വന്ന് നിലവിലെ മുകുന്ദനുണ്ണിമാര്‍ നന്നാവാനും പോണില്ലെന്ന് ബാസിത് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ബ്ലാക്ക് കോമഡി ജേണറില് ഉള്‍പ്പെടുന്ന ചിത്രത്തില്‍ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന് അവതരിപ്പിച്ചത്. ജോയി മൂവിസിന്റെ ബാനറില് ഡോക്ടര് അജിത്ത് ജോയിയാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. വിമല് ഗോപാലകൃഷ്ണനും സംവിധായകന് അഭിനവ് സുന്ദറും ചേര്ന്നാണ് ചിത്രത്തിന്റെ രചന നിര്‍ഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്ബി, ബിജു സോപാനം, ജോര്ജ്ജ് കോര, ആര്ഷ ചാന്ദിനി ബൈജു , നോബിള് ബാബു തോമസ്, അല്ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നേരത്തെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്ത്തകര് വ്യക്തമാക്കിയിരുന്നു. 2024 ല് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് നടന് വിനീത് ശ്രീനിവാസന് പറഞ്ഞത്.

Trending

To Top