Connect with us

Hi, what are you looking for?

Film News

വേദിയില്‍ വികാരധീനയായി ഇയല്‍!! ഓടിയെത്തി വാരിയെടുത്ത് സ്‌നേഹചുംബനം നല്‍കി വിജയ്

ആരാധക പ്രതീക്ഷകളെല്ലാം നിലനിര്‍ത്തി സൂപ്പര്‍ഹിറ്റായിരിക്കുകയാണ് വിജയിയുടെ ലിയോ. ലോകേഷും വിജയിയും ഒന്നിച്ചപ്പോഴേ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയായിരുന്നു. ‘ലിയോ’യുടെ സക്‌സസ് മീറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

സിനിമയില്‍ വിജയ്യുടെ മകളായി അഭിനയിച്ച കുട്ടിത്താരം ഇയലിന് മുത്തം കൊടുക്കുന്ന വിജയിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഇയലിനെ വാരിയെടുത്ത് മുത്തം കൊടുക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.

സിനിമയുടെ സക്‌സസ് മീറ്റില്‍ വേദിയില്‍ സംസാരിച്ചുകൊണ്ടു നിന്ന ഇയലിനടുത്തേക്ക് ഓടിക്കയറിവന്ന് വിജയ് പൊക്കി എടുക്കുകയായിരുന്നു. തമിഴ് നടനായ അര്‍ജുനന്റെ മകളാണ് ഇയല്‍. വിജയ്യുടെ മകനായി അഭിനയിച്ച മലയാളി താരം മാത്യുവും വേദിയിലുണ്ടായിരുന്നു.

‘ലിയോ’യുടെ സക്‌സസ് മീറ്റില്‍ വേദിയില്‍ നിന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞ് ഇയല്‍. ”എന്റെ മനസ്സില്‍ കുടിയിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം” എന്ന് പറഞ്ഞ് ഇയല്‍ സംസാരിക്കുകയായിരുന്നു.
നന്ദി പറഞ്ഞുകൊണ്ടിരിക്കെ ഇയല്‍ വികാരാധീനയായി വിതുമ്പി കരഞ്ഞു.

അതോടെ ഇയലിനോട് വിജയ്യുടെ അടുത്തേക്ക് പോയിക്കൊള്ളൂ എന്ന് അവതാരക പറയുന്നുണ്ട്. അപ്പോഴേക്കും വിജയ് കുട്ടിയുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു. വിജയ് അങ്കിളിന്റെ സിനിമയില്‍ ഇനിയും അഭിനയിക്കണമെന്ന ആഗ്രഹവും ഇയല്‍ പങ്കുവച്ചു. വിജയ് ഉറപ്പ് നല്‍കുകയും ചെയ്തു.
വിജയ് സ്‌നേഹത്തോടെ കുശലാന്വേഷണവും നടത്തി. ഇയലിന് സ്‌നേഹചുംബനം കൊടുക്കുകയും ചെയ്തു. ആ സ്‌നേഹാര്‍ദ്രമായ വീഡിയോയാണ് വൈറലായിരിക്കുന്നത്.

You May Also Like