Connect with us

Hi, what are you looking for?

Film News

ആരാധകരുടെ സ്വപ്‌ന സിനിമയുമായി  അറ്റ്ലീ! കിങ്‌ഖാനും, ദളപതിയും ഒന്നിക്കുന്നു, തകർക്കുമെന്ന് ആരാധകർ 

ഹിറ്റ് ചിത്രങ്ങൾ ചെയ്യുന്ന  സംവിധായകനാണ് അറ്റലീ, ദളപതി വിജയ് യും അറ്റലീയും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു, അതുപോലെ അറ്റലീ ബോളിവുഡിൽ ചെയ്യ്ത ഷാരൂഖ് ചിത്രം ;ജവാൻ; വമ്പൻ ഹിറ്റ് ആകുകയും ചെയ്യ്തിരുന്നു, ആസമയത്തു അറ്റ്ലീയോട് ആരാധകർ ചോദിച്ച ചോദ്യം ദളപതിയും, കിംഗ് ഖാനും ഒന്നിക്കുന്ന ഒരു  ചിത്രം ഉണ്ടാകുമോ എന്നായിരുന്നു, എന്നാൽ ഇപ്പോൾ ആരാധകരുടെ ആ സ്വപ്‍ന സിനിമയുമായി എത്തുകയാണ് അറ്റ്ലീ.

അന്ന് അറ്റ്ലീ പറഞ്ഞത്  വി ജയ് അണ്ണനെയും, ഷാരൂഖ് സാറിനെയും ഒന്നിച്ചു കൊണ്ടുവരാൻ താൻ ശ്രമിക്കാമെന്നും  , നല്ലൊരു സബ്ജക്ട് കിട്ടട്ടെ എന്നും, ഇനിയും ചിലപ്പോൾ താൻ ആദ്യം ചെയ്യുന്ന ചിത്രം ആതായിരിക്കുമെന്നും, എന്നാൽ വിജയ്, ഷാരൂഖ് കോംബോ ആരാധകരെല്ലാം ഒരുപാട് നാളായി ആഗ്രഹിക്കുന്ന ഒന്നായിരുന്നു, ഇപ്പോൾ ആ അവസരം വന്നു ചേർന്നിരിക്കുകയാണ്.ഇപോൾ ക്രിസ്റ്റഫർ കനകരാജ് എന്ന പ്രൊജക്റ്റ് മാനേജർ ആണ് ഈ വാർത്ത തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത് .

ഇനിയും ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയുന്നുണ്ട്, ശരിക്കും ദളപതിയും, കിംഗ് ഖാനും ഒന്നിക്കുന്ന ഈ ചിത്രം തങ്ങളുടെ സ്വപ്ന സിനിമയാണെന്നും ഇതൊരു തകർപ്പൻ ചിത്രമായിരിക്കുമെന്നാണ്  ആരാധകർ പറയുന്നത്, ഇനിയും ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾക്ക് കാത്തിരിക്കുകയാണ് ആരാധകർ,

 

You May Also Like