‘ഇതൊരല്പം വൈകാരിക പോസ്റ്റാണ്’ സിജുവിനെ കുറിച്ച് ജൂഡ് ആന്റണി

ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ സിജു വില്‍സണ്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ…

ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ സിജു വില്‍സണ്‍ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ സിജുവിനെ പ്രശംസിച്ച് സംവിധായകന്‍ ജുഡ് ആന്റണി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് ജൂഡ് താരത്തെ അഭിനന്ദിച്ചത്.

‘ഇതൊരല്പം വൈകാരിക പോസ്റ്റാണെന്ന് പറഞ്ഞാണ് ജൂഡ് പോസ്റ്റ് തുടങ്ങുന്നത്. സിജു വില്‍സണ്‍ എന്ന കൂട്ടുകാരന്റെ വളര്‍ച്ചയില്‍ അവന്റെ നേട്ടത്തില്‍ സന്തോഷിക്കുന്ന ഒരു കൂട്ടുകാരന്റെ വാക്കുകള്‍. ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു . സിജു ഒരുപാട്‌പേര്‍ക്കു പ്രചോദനമാണ് , സ്വന്തം കൂട്ടുകാര്‍ പോലും തിരിച്ചറിയാതെ പോകുന്ന പക്ഷെ ഒരുപാട് സ്വപ്നങ്ങളും കഴിവുകളുമുള്ള സിനിമ ആഗ്രഹിക്കുന്ന ലക്ഷങ്ങള്‍ക്കുള്ള വഴികാട്ടി . നാളെ ഇന്ത്യന്‍ സിനിമയില്‍ തന്നെ മാര്‍ക്കറ്റുള്ള ഒരുഗ്രന്‍ നടനായി വരട്ടെ അളിയാ. പത്തൊമ്പതാം നൂറ്റാണ്ട് തന്നതിന് വിനയന്‍ സാറിന് നന്ദിയും പറഞ്ഞാണ് ജൂഡ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മൂന്ന് മാസത്തോളം നീണ്ട കഠിനാധ്വാനത്തിലൂടെയാണ് സിജു ആറാട്ടുപുഴ വേലായുധപ്പണിക്കരായി മാറിയത്. ഇതിനായി കളരി, കുതിരയോട്ടം ഉള്‍പ്പടെയുള്ള പലതും പരിശീലിക്കേണ്ടതായി വന്നു. വിനയന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സിജുവിന് പരിശീലനം നല്‍കിയ ട്രെയിനര്‍മാരുടെ വാക്കുകളിലൂടെയാണ് വിഡിയോ പോകുന്നത്. വേലായുധ പണിക്കരാവാന്‍ സിജു എത്രത്തോളം കഷ്ടപ്പെട്ടെന്ന് ഇതില്‍ നിന്നു മനസിലാകും. ആദ്യം കളരി അഭ്യസിക്കാനാണ് സിജു പോകുന്നത്. മുട്ടു മടക്കി നിലത്തിരിക്കാന്‍ സിജുവിന് ബുദ്ധിമുട്ടായിരുന്നു എന്നാണ് പരിശീലകന്റെ വാക്കുകള്‍. അതില്‍ നിന്നാണ് കഠിനാധ്വാനത്തിലൂടെ മേയ് വഴക്കമുള്ള പോരാളിയായി താരം മാറിയത്.