അച്ഛനെയും മോളെയും പോലെയുണ്ട്!!! അമൃതയ്ക്കും ഗോപി സുന്ദറിനും രൂക്ഷവിമര്‍ശനം

പ്രണയം വെളിപ്പെടുത്തിയതോടെ ഗോപി സുന്ദറിനും അമൃതയ്ക്കും പിന്നാലെ വിമര്‍ശകരും ആരാധകരും ഒരുപോലെയുണ്ട്. വിമര്‍ശനങ്ങള്‍ക്കെല്ലാം പ്രണയാര്‍ദ്ര ചിത്രങ്ങളുമായാണ് ഇരുവരും മറുപടിയും നല്‍കാറുള്ളത്. ജീവിത വഴിയില്‍ ഒന്നിക്കുകയാണെന്ന് പറഞ്ഞുള്ള ഇരുവരുടെയും പോസ്റ്റും ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ…

പ്രണയം വെളിപ്പെടുത്തിയതോടെ ഗോപി സുന്ദറിനും അമൃതയ്ക്കും പിന്നാലെ വിമര്‍ശകരും ആരാധകരും ഒരുപോലെയുണ്ട്. വിമര്‍ശനങ്ങള്‍ക്കെല്ലാം പ്രണയാര്‍ദ്ര ചിത്രങ്ങളുമായാണ് ഇരുവരും മറുപടിയും നല്‍കാറുള്ളത്.

ജീവിത വഴിയില്‍ ഒന്നിക്കുകയാണെന്ന് പറഞ്ഞുള്ള ഇരുവരുടെയും പോസ്റ്റും ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ സദാചാര ആക്രമികളും എത്തിയിരുന്നു. അമൃതയുടെയും ബാലയുടെയും മകള്‍ അവന്തിക എന്ന പാപ്പു അമൃതയ്‌ക്കൊപ്പമാണുള്ളത്, അതായിരുന്നു ആദ്യം വിമര്‍ശകരുടെ പേടി. പാപ്പുവിന്റെ അവസ്ഥ ഇനി എന്താകും എന്നായിരുന്നു അവര്‍ അന്ന് ചോദിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ അമൃതയ്ക്ക് ഒപ്പമുള്ള പുതിയ സെല്‍ഫി പങ്കുവച്ചിരുന്നു. ‘എന്റെ കണ്‍മണി’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവച്ചിരുന്നത്. പതിവ് പോലെ അതിന് താഴെയും വിമര്‍ശകര്‍ എത്തിയിരുന്നു.

‘എത്രാമത്തെ കണ്‍മണിയാണ്’ എന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. മറ്റൊളുടെ അഭിപ്രായമിങ്ങനെ, എന്തായാലും കൂടെ ജീവിയ്ക്കാന്‍ തീരുമാനിച്ചു, എങ്കില്‍ പിന്നെ നല്ല ഒരാളെ കൂട്ടിക്കൂടായിരുന്നോ എന്നാണ്.

‘എന്റെ മോളെ എത്രയോ ആളെ കിട്ടുമായിരുന്നു, ഈ പ്രായമായ ആളെ തന്നെ വേണമായിരുന്നോ. ഫോട്ടോ കണ്ടിട്ട് അച്ഛനെയും മോളെയും പോലെയുണ്ട്’ എന്നായിരുന്നു ഒരു അഭിപ്രായം.