ഗോപി സുന്ദറിനെ പരിഹസിച്ച് നടൻ ബാല !!

നാളുകള്‍ക്ക് ശേഷം നടന്‍ ബാല മലയാളത്തില്‍ വീണ്ടും ഒരു സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് മറ്റൊരു പ്രധാന വേഷത്തില്‍…

നാളുകള്‍ക്ക് ശേഷം നടന്‍ ബാല മലയാളത്തില്‍ വീണ്ടും ഒരു സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് മറ്റൊരു പ്രധാന വേഷത്തില്‍ നടന്‍ ബാല എത്തുന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയ താരം അഭിമുഖത്തില്‍ വെച്ച് ഗായകൻ ഗോപി സുന്ദറിനെ പരിഹസിച്ചിരിക്കുകയാണ്. എന്റെ ജീവിതം മുന്നോട്ട് പോകുന്നത് ഒരു കോമഡിയിലൂടെ ആണ്, എല്ലാരുടേയും സ്നേഹം ഉള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നത്. മകൾ എന്റെ കൂടെ എന്നും ഉണ്ടാകും എന്ന് ഞാൻ വിഷ്വസിച്ചിരുന്നു, അത് എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നു.

എന്റെ ജീവിതം ഇല്ലാതാക്കിയത് ആരെല്ലാം ആണെന്ന് നിങ്ങൾക്ക് അറിയാല്ലോ, ആ ഗോപി മഞ്ജൂരിയനോ ആരൊക്കെ ആണെന്ന്, എന്റെ വാക്കുകൾ ന്യായത്തിന് വേണ്ടിയുള്ളത് ആണ്, എനിക്ക് ആരോടും ദേഷ്യവും പ്രതികാരവും ഇല്ല, എന്നോട് ഫ്രോഡ് പരുപാടി കാണിക്കുന്നവരെ ഞാൻ ഇഷ്ടപ്പെടില്ല. അഭിമുഖത്തിലും മറ്റുമായി വന്ന് കരയുന്നവരെ നിങ്ങൾ വിഷ്വസിക്കരുത്, എനിക്കെതിരെ പ്രവർത്തിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. എന്നെ കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരും ആ കൂട്ടത്തിൽ ഉണ്ട്.