‘ആശത്തിരമാലകൾ മേലെ മഴമേഘകൂടാരം ” ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് പുതിയ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു

അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീനാണ്. ഇപ്പോഴിതാ ആദിൽ മൈമൂനത്ത്…

അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളികളുടെ പ്രിയ താരം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീനാണ്. ഇപ്പോഴിതാ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന സിനിമയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘ആശത്തിരമാലകൾ മേലെ മഴമേഘകൂടാരം’എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്.നേരത്തെ ‘ഇക്കരെ വൈരക്കൽ പെണ്ണൊരുത്തി’ എന്നു തുടങ്ങുന്ന ഗാനം  പുറത്തുവിട്ടിരുന്നു.സംവിധായകൻ ആദിൽ മൈമൂനത്ത് അഷറഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.ലണ്ടൻ ടാക്കീസിൻറെ ബാനറിൽ ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് നിർമ്മിക്കുന്നത് രാജേഷും റെനീഷ് അബ്ദുൾഖാദറും ചേർന്നാണ്.

ൻറിക്കാക്കാക്കൊരു പ്രേമണ്ടാർന്നതിന്റെ ഫറസ്റ്റ് ലുക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.സിനിമയുടെ പ്രഖ്യാപനം മുതൽ ഏറെ പ്രതിക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. അരുൺ റുഷ്ദിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.അശോകൻ,അനാർക്കലി, ഷെബിൻ ബെൻസൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
2017ൽ പുറത്തിറങ്ങിയ ആദം ജോണാണ് ഭാവനയുടെ അവസാന മലയാള സിനിമ