Film News

എലിസബത്തിനൊപ്പം താമസിക്കണമെന്ന് ആരാധികയുടെ ഉപദേശം; മറുപടി നൽകി നടൻ ബാല

കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് തനിക്ക് ഉപദേശം നൽകിയ ആരാധികയ്ക്ക് മറുപടി നൽകി നടൻ ബാല. നടൻ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം എന്നുമായിരുന്നു ആരാധിക നൽകിയ ഉപദേശം. എന്നാൽ, മറ്റൊരാളുടെ കുടുംബത്തെക്കുറിച്ച് ഒരു അറിവും ഇല്ലാതെ ഉപദേശം നൽകാൻ വരരുത് എന്ന മറുപടിയാണ് ബാല നൽകിയത്. ചെന്നൈയിൽ അമ്മയുടെ അടുത്തെത്തിയ സന്തോഷം പങ്കുവച്ച് ബാല വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഈ വീഡിയോയുടെ താഴെ കമന്റുമായാണ് ആരാധിക എത്തിയത്. ‘‘ബാല ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ്. ഭാര്യ എലിസബത്തിനൊപ്പം താമസിക്കണം. ഞങ്ങൾ എല്ലാപേരും ഹാപ്പിയാകും. ഇതൊരു അഭ്യർഥനയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ’’– ഇങ്ങനെയായിരുന്നു കമന്റ്. ‘‘ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമിൽ, മറ്റൊരാളുടെ കുടുംബത്തെപ്പറ്റി അറിവൊന്നും ഇല്ലാതെ ഉപദേശം നൽകരുത്. കുടുംബം നന്നായി പോകുന്നു. താങ്കളുടെ കുടുംബത്തെ നന്നായി നോക്കുക ‘‘ – എന്നിങ്ങനെയായിരുന്നു ബാലയുടെ മറുപടി. അത്യന്തം ബഹുമാനത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും ബാല കൂട്ടിച്ചേർത്തു.

അമ്മ സുഖമായി ഇരിക്കുന്നുവെന്നും കുറച്ചുദിവസം ഇടവേള എടുക്കുകയാണെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. കുറച്ച് ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനുണ്ട്. നല്ലതിനുവേണ്ടിയാണ് ഈ ഇടവേള. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിനൊപ്പം ബാലയെ കാണാതിരിക്കുന്നതാണ് ആരാധികയുടെ ഈ ചോദ്യത്തിന് പിന്നില കാരണം. എലിസബത്ത് ഇപ്പോൾ അവരുടെ വീട്ടിലാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിതത്തിലെ ഇത്തിരി വലിയ സന്തോഷങ്ങൾ എലിസബത്ത് ആഘോഷമാക്കുകയാണ്. ഇവിടെ വച്ചാണ് ബാല കൂടെയില്ലാത്ത പിറന്നാൾ ആഘോഷിച്ചത്.

Trending

To Top