ഭരതിന്റെ ‘ലവ്’; ടീസര്‍ പുറത്തുവിട്ട് ആര്യയും സയേഷയും

ഭരതും വാണി ഭോജനും ഒന്നിക്കുന്ന ലവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്‍ ഭരതിന്റെ 50-ാമത്തെ ചിത്രമാണ് ‘ലവ്’. വാണി ഭോജനാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍പി ബാലയാണ് ചിത്രം…

ഭരതും വാണി ഭോജനും ഒന്നിക്കുന്ന ലവ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്‍ ഭരതിന്റെ 50-ാമത്തെ ചിത്രമാണ് ‘ലവ്’. വാണി ഭോജനാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്‍പി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിവേക് പ്രസന്ന, ഡാനിയല്‍ ആനി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ താരത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് വാണി ഭോജന്‍ എത്തുന്നത്. കലൈപുലി എസ് താണു നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ റിലീസ് ചെയ്യും. ടീസര്‍ പുറത്തുവിട്ടത് സിനിമാ ലോകത്തെ പ്രണയ ജോഡികളായ ആര്യയും സയേഷയും ചേര്‍ന്നാണ്.

പി ജി മുത്തയ്യ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം റോണി റാഫേല്‍ ആണ്. എഡിറ്റര്‍: അജയ് മനോജ്, ആര്‍ട്ട് ഡയറക്ടര്‍: ദിനേശ് മോഹന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ആന്റോ എല്‍, സംഘട്ടനം: സ്റ്റണ്ണര്‍ സാം, കോറിയോഗ്രഫി: സന്തോഷ്.