Film News

എന്റെ പേര് മാത്രം ഒന്ന് പറഞ്ഞാല്‍ മതി..! കടുത്ത ആരാധകന്റെ കമന്റിന് മറുപടി കൊടുത്ത് ഭാവന..!

സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായി തുടരുന്ന ആരാധകരുടെ പ്രിയ നടിയാണ് ഭാവന. കഴിഞ്ഞ ദിവസം താരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു… ഇപ്പോഴിതാ അതിന്റെ ഫോട്ടോകളും പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഭാവന. തെന്നിന്ത്യയില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത ഭാവനയുടെ ഫോട്ടോയ്ക്ക് ഒരുപാട് സ്‌നേഹം അറിയിച്ച് ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഒരു ആരാധകന്‍ നടിയുടെ പോസ്റ്റിന് പങ്കുവെച്ച കമന്റും അതിന് ഭാവന നല്‍കിയ മറുപടി കമന്റുമാണ് ശ്രദ്ധ നേടുന്നത്.. അജിത്ത് എന്നായിരുന്നു ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോകള്‍ക്ക് കമന്റ് അറിയിച്ച് എത്തിയ ആ കടുത്ത ആരാധകന്റെ പേര്.. ആര്യ എന്ന സിനിമ മുതല്‍ താന്‍ ഭാവനയുടെ ആരാധകന്‍ ആണെന്ന് ഇയാള്‍ കമന്റായി കുറിയ്ക്കുന്നു.. ഒരുപാട് ഇഷ്ടമാണ്.. എന്റെ പേര് മാത്രം ഒന്ന് പറഞ്ഞാല്‍ മതി..

അത് സ്‌ക്രീന്‍ ഷോട്ടായി പോലും ഞാന്‍ എടുത്ത് സൂക്ഷിച്ചോളാം… എന്നായിരുന്നു ആരാധകന്റെ കമന്റ്.. നിമിഷങ്ങള്‍ക്കകം ഇയാളുടെ കമന്റിന് മറുപടി അറിയിച്ച് ഭാവന എത്തുകയായിരുന്നു.. അജിത്ത് എന്ന് പേര് മറുപടി കുറിച്ച് ആരാധകനെ മെന്‍ഷന്‍ ചെയ്ത് ആയിരുന്നു ഭാവനയുടെ മറുപടി.

ഇതിന് ഒരുപാട് നന്ദി.. എന്നും ഒരുപാട് സ്‌നേഹം എന്നും ഇയാള്‍ കുറിച്ചു.. എന്നും തന്റെ ആരാധകരെ ചേര്‍ത്ത് പിടിയ്ക്കാന്‍ ശ്രമിക്കുന്ന താരമാണ് ഭാവന.. മിക്കപ്പോഴും താരം തനിക്ക് വരുന്ന ചില കമന്റുകള്‍ക്ക് എല്ലാം നന്ദി അറിയിക്കാനും ശ്രമിക്കാറുണ്ട്.

Trending

To Top