Connect with us

Hi, what are you looking for?

Film News

തന്റെ അനുഭവം പങ്കുവെച്ച് ഭാവന

2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന  ചിത്രത്തിൽ കൂടിയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. പരിമളം എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ ഭാവന അഭിനയിച്ചത്. ഇന്നും ഭാവന അവതരിപ്പിച്ച ഈ കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ ആ കഥാപാത്രം ചെയ്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഭാവന. ഭാവനയുടെ വാക്കുകൾ ഇങ്ങനെ,  ഇത്രയും നാളുകൾ കൊണ്ട് ഞാൻ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് നമ്മൾ സിനിമയിലെ പരിമളം ആണ്. കാലം എത്ര കഴിഞ്ഞാലും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും പരിമളം. അത്രത്തോളം എനിക്ക് പ്രിയപ്പെട്ടത് ആണ് ആ കഥാപാത്രം. നമ്മളിലെ ആദ്യ ഷോട്ട് ഒക്കെ എനിക്ക് ഇപ്പോഴും നല്ല ഓർമ്മ ഉണ്ട്.

ഒരു ടെൻഷനും ഇല്ലാതെ ആണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. കാരണം ആ കഥാപാത്രത്തിൽ കൂടി എന്നെ ആരും തിരിച്ചറിയാൻ പോകുന്നില്ല. ഞാൻ ആണ് ഈ പരിമളത്തെ അവതരിപ്പിച്ചത് എന്ന് ആളുകളോട് അങ്ങോട്ട് പോയി പറയണമായിരുന്നു. അങ്ങനെ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ടെൻഷൻ അടിക്കുന്നത്. അയ്യോ ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുകയാണ് എന്നുള്ള ഒരു ടെൻഷനും എനിക്ക് ഇല്ലായിരുന്നു. കാരണം ഇതിനെ പറ്റിയുള്ള ഒരു അറിവും എനിക്ക് ഇല്ലായിരുന്നു. അവർ എന്തൊക്കയോ പറയുന്നു. ഞാൻ അത് പോലൊക്കെ ചെയ്യുന്നു. അത്രയേ ഉള്ളായിരുന്നു.

ആളുകളോട് പരിമളത്തെ അവതരിപ്പിച്ചത് ഞാൻ ആണെന്ന് അങ്ങോട്ട് പറയണമായിരുന്നു. എന്നാലും എന്റെ ഏറ്റവും മികച്ച അരങ്ങേറ്റം തന്നെ ആയിരുന്നു പരിമളത്തിൽ കൂടി എനിക്ക് ലഭിച്ചത് എന്നും പരിമളം എന്നും എന്റെ മനസ്സിനോട് ചേർന്ന് നിൽക്കുന്നുവെന്നുമാണ് ഭാവന പറയുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് താരം ഇപ്പോൾ. കുറച്ച് നാളുകൾ ആയി മലയാള സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്ന ഭാവന ഇപ്പോൾ തന്റെ  തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.

You May Also Like