Connect with us

Hi, what are you looking for?

Film News

പൊട്ടിച്ചിരിപ്പിക്കാന്‍ ഉര്‍വശിയും ഭാവനയും ഒന്നിച്ചെത്തുന്നു!!

മലയാള സിനിമയിലെ പ്രിയ താരങ്ങളായ ഉര്‍വശിയും ഭാവനയും ഒന്നിക്കുന്നു. ഇന്ദ്രജിത്ത് രമേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരങ്ങള്‍ ഒന്നിക്കുന്നത്. 23 ഡ്രീംസിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ ഖാദര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.

അനഘ നാരായണനും മാളവിക ശ്രീനാഥും ശ്രീനാഥ് ഭാസി, മണിയന്‍പിള്ള രാജു, പ്രിയ പി വാര്യര്‍, അഭിറാം രാധാകൃഷ്ണന്‍, അല്‍ത്താഫ് സലിം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. സംഗീതം ഇഫ്തിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവ് ലക്ഷ്മി പ്രകാശാണ്. അര്‍ജുന്‍ കൊളങ്ങാത്ത്, പോള്‍ വര്‍ഗീസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കോമഡി എന്റര്‍ടെയ്നറായിട്ടാണ് ചിത്രം എത്തുന്നത്.

ആര്‍ട്ട് സജീഷ് താമരശ്ശേരി. മേക്കപ്പ് സജി കൊരട്ടി നിര്‍വ്വഹിക്കുമ്‌ബോള്‍ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ – മഹിന്‍ഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ വിഷ്ണു രമേശ്, ഷിബിന്‍ പങ്കജ്, പ്രോജക്ട് ഡിസൈനര്‍ പ്രണവ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് കെ എസ്തപ്പാന്‍, അസോസിയേറ്റ് ഡയറക്ടേഴ്സ് അഖില്‍ വര്‍ഗീസ്, അരുണ്‍ വര്‍ഗീസ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പി ആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍ എന്നിവരൊക്കെയാണ് മറ്റ് അണിയറയിലുള്ളത്.

You May Also Like