Film News

‘ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍….മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല’- ബിജുക്കുട്ടന്‍

അനു സിത്താര, അമിത് ചക്കാലക്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സന്തോഷം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ നടന്‍ ബിജുക്കുട്ടന്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍….മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല’ എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല.
ഇത് ,
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മുക്കയുടെ ‘യാത്ര’
എന്ന സിനിമയുടെ പരസ്യമായിരുന്നു.
ഒരു
നല്ല സിനിമ ആരും കാണാതെ പോകരുത് എന്ന ഓര്‍മപ്പെടുത്തലാണ്
ആ പരസ്യവാചകം.
നിങ്ങള്
‘സന്തോഷം ‘ കണ്ടോ?
ഞാന്‍ കണ്ടു.
ഒറ്റയ്ക്കല്ല;
കുടുംബസമേതം .
നമ്മള്‍ ആഗ്രഹിക്കുന്നത് മുഴുവന്‍ സാധ്യമാകലല്ല സന്തോഷം.
നിരാശയും വേദനയും
ആകുലതകളും
ആഹ്ലാദങ്ങളും ഒക്കെ സന്തോഷത്തിന് ഇഴ പാകുന്നുണ്ട് എന്ന തിരിച്ചറിവാണ്
അജിത് വി.തോമസിന്റെ
സന്തോഷം എന്ന സിനിമ പകര്‍ന്നു നല്‍കുന്നത്.
ഒരു പുതുമുഖ സംവിധായകന് ഇതിലും മികച്ച ഒരു തുടക്കം സ്വപ്നങ്ങളില്‍ മാത്രം.
അര്‍ജുന്‍ ടി. സത്യന്റെ ശക്തമായ തിരക്കഥയില്‍
ആദ്യ എന്ന കഥാപാത്രത്തിലൂടെ അനുസിത്താരയും
അക്ഷര എന്ന കഥാപാത്രത്തിലൂടെ ബേബി ലക്ഷ്മിയും വിസ്മയിപ്പിച്ചുട്ടുണ്ട്.
കൂടാതെ
കലാഭവന്‍ഷാജോണിന്റെ അതിഗംഭീരമായ പെര്‍ഫോമെന്‍സ് എടുത്തു പറയേണ്ട ഒന്നാണ്. അമിത് ചക്കാലയ്ക്കല്‍,
മല്ലികാ സുകുമാരന്‍, ആശാ അരവിന്ദ് എന്നിങ്ങനെ ‘സന്തോഷം’ നല്‍കുന്ന കഥാപാത്രങ്ങളാല്‍ സമ്പന്നമായ ‘സന്തോഷം ‘
കുടുംബസമേതം
നിര്‍ബന്ധമായും കണ്ടിരിക്കേണ്ട
ഒരു സിനിമയാണ്.
യാത്രയുടെ പരസ്യം പോലെ
ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല.

കുടുംബ ബന്ധങ്ങളുടെ ആഴം പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ‘മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റ്’ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അര്‍ജുന്‍ സത്യന്റെതാണ്. ഛായാഗ്രഹണം എ. കാര്‍ത്തിക്ക് ചിത്രസംയോജനം ജോണ്‍കുട്ടി.

Trending

To Top