Film News

‘ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍ക്കൊക്കെ ഒരു കോടി സമ്പാദിക്കാനാകും’- ബൈനറി ട്രെയ്‌ലര്‍

പുതിയ ചിത്രം ‘ബൈനറി’ യുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.

വോക്ക് മീഡിയയുടെ ബാനറില്‍ രാജേഷ് ബാബു കെ ശൂരനാട് മിറാജ് മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഡോ. ജാസിക്ക് അലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ -ജോയി മാത്യു, സിജോയ് വര്‍ഗ്ഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കൂട്ടിക്കല്‍ ജയചന്ദ്രന്‍ കിരണ്‍രാജ് രാജേഷ് മലര്‍കണ്ടി , കെ പി സുരേഷ് കുമാര്‍, പ്രണവ് മോഹന്‍, ജോഹര്‍ കാനേഷ്, സീതു ലക്ഷ്മി, കീര്‍ത്തി ആചാരി എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു…തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, , സെക്കന്റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, സെക്കന്‍ഡ് ഷെഡ്യൂള്‍-ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍ & രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി, നജു ലീലാധര്‍, പി സി മുരളീധരന്‍, അഡ്വ ശ്രീ രജ്ഞിനി, സജിതാ മുരളിധരന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് നെല്ലിക്കുന്നുമ്മേല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രശാന്ത് എന്‍ കാലിക്കട്ട്, സംഘട്ടനം- രാജേഷ് ബ്രൂസ്ലി, മേക്കപ്പ് അനൂപ് സാജു, കോസ്റ്റ്യും – മുരുകന്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ഡിസൈന്‍സ്- മനോജ് ഡിസൈന്‍സ്.

Trending

To Top