Connect with us

Hi, what are you looking for?

Film News

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം!! ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്-ജോയ് മാത്യു

അപമര്യാദയായി പെരുമാറി എന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പിന്നാലെ സിനിമാ ലോകത്തുനിന്നും വലിയ പിന്തുണയാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ സുരേഷ് ഗോപിയോടൊപ്പമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ ജോയ് മാത്യു.

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്.അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് എന്നാണ് ജോയ് മാത്യു പറയുന്നത്.

‘സന്ദേശം ‘സിനിമ ഇറങ്ങി ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ മലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല.’

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.

(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാര്‍ട്ടിക്കാരെ പരിചയപ്പെടാന്‍ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ഇന്നുമുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു ) എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

You May Also Like