Connect with us

Hi, what are you looking for?

Film News

സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ട എന്ന തീരുമാനം എടുത്ത് പോലീസ്

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയെ നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്. മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയെ തുടർന്നാണ് കേരള പോലീസ് സുരേഷ് ഗോപിക്ക് എതിരെ കേസ് എടുത്തത്. കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുന്നതിന് വേണ്ടി സുരേഷ് ഗോപി ഈ മാസം പതിനെട്ടിന് മുൻപ് പോലീസ് സ്റ്റേഷനിൽ ഹാജർ ആകണമെന്ന് അറിയിച്ചിരുന്നു. അതിൻ പ്രകാരം പതിനഞ്ചാം തീയതി ഹാജർ ആകാമെന്ന് സുരേഷ് ഗോപിയും അറിയിക്കുകയായിരുന്നു. പതിനഞ്ചാം തീയതി പത്ത് മണിയോടെ എത്താമെന്ന് പറഞ്ഞ സുരേഷ് ഗോപി എത്തിയത് പന്ത്രണ്ട് മണിയോടെയാണ്. ഈ സമയത്തിനുള്ളിൽ ബി ജെ പി യുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ പലരും നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ തമ്പ് അടിച്ചിരുന്നു.

ശേഷം എത്തിയ സുരേഷ് ഗോപിയെ രണ്ടര മണിക്കൂറോളം ആണ് ചോദ്യം ചെയ്തത്. അതിനു ശേഷം വിട്ടയക്കുകയും ചെയ്തു. അവസാനം സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തക നൽകിയ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ എത്തിയിരിക്കുകയാണ് പോലീസ് എന്നാണു പുറത്ത് വരുന്ന വിവരം. കേസില്‍ ഇനി നോട്ടിസ് അയയ്ക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സുരേഷ് ഗോപി 354 A (ലൈം,ഗി കാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇനി നോട്ടീസ് അയക്കേണ്ടെന്ന തീരുമാനം. കേസില്‍ ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നുമാന് പുറത്ത് വരുന്ന വിവരം.

കേസുമായി ബന്ധപ്പെട്ടു എല്ലാ കാര്യങ്ങളും സുരേഷ് ഗോപിയോട് വ്യക്തമായി ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണം എന്ന നോട്ടീസ് നല്‍കിയാണ് അദ്ദേഹത്തെ വിട്ടയച്ചത്. പികെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ നടേശ്ക്കാവ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരോട് സുരേഷ് ഗോപി നന്ദി അറിയിക്കുകയും ചെയ്തു.

You May Also Like