Film News

‘ജാന്‍വി ജനിച്ചത് വിവാഹത്തിന് മുമ്പ്?’; ശ്രീയുമായുള്ള വിവാഹം, ബോണി കപൂറിന്റെ വെളിപ്പെടുത്തല്‍

ശ്രീദേവിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂര്‍. ശ്രീദേവിയുമായി 1996 ജൂണിലാണ് വിവാഹിതനായത്. എന്നാല്‍, മാസങ്ങളോളം ആ കാര്യം മറച്ചുവയ്ക്കുകയായിരുന്നുവെന്നും അഭിമുഖത്തില്‍ ബോണി കപൂര്‍ പറഞ്ഞു. 1997 ജനുവരിയില്‍ ശ്രീദേവി ഗര്‍ഭിണിയായി. ഇതോടെ ദാമ്പത്യ ബന്ധം ഔദ്യോഗികമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ദി ന്യൂ ഇന്ത്യന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീദേവിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ബോണി കപൂര്‍ തുറന്ന് പറഞ്ഞത്. ഇരുവരുടെയും വിവാഹത്തിന് മുന്‍പാണ് ജാന്‍വി കപൂര്‍ ജനിച്ചതെന്ന പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം നിഷേധിച്ചു.
”ശ്രീയുമായുള്ള വിവാഹം 1996 ജൂണ്‍ രണ്ടിനാണ് നടന്നത്. പക്ഷേ ജനുവരിയില്‍ മാത്രമാണ് അത് പുറത്ത് പറഞ്ഞത്. ശ്രീ ഗര്‍ഭിണിയായതോടെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. പക്ഷേ, എല്ലാവരും വിശ്വസിക്കുന്നത് 1997 ജനുവരിയിലാണ് ഞങ്ങള്‍ വിവാഹിതരായതെന്നാണ്. അതുകൊണ്ട് ജാന്‍വി വിവാഹത്തിന് മുമ്പാണ് ജനിച്ചതെന്ന തരത്തില്‍ കഥകള്‍ ഇറങ്ങി’ – ബോണി കപൂര്‍ പറഞ്ഞു.

സിനിമാ നിര്‍മ്മാതാവ് മോന ഷൂരിയാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യ. ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട് നടന്‍ അര്‍ജുന്‍ കപൂറും അന്‍ഷുല കപൂറും. ശ്രീദേവിയുമായുള്ള രണ്ടാം വിവാഹത്തില്‍ ബോണി കപൂറിന് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. നടി ജാന്‍വി കപൂറും 2000 ല്‍ ജനിച്ച ഖുഷി കപൂറും. 2018 ഫെബ്രുവരി 24 ന് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്തിടെ ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഉയര്‍ന്ന ദുരൂഹതകള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിരുന്നു. 48 മണിക്കൂറോളം ദുബായ് പൊലീസ് ചോദ്യം ചെയ്ത കാര്യവും നുണ പരിശോധന വിധേയനാക്കിയ കാര്യവും അദ്ദേഹം വിശദീകരിച്ചിരുന്നു. ശ്രീദേവിയുടെ ഡയറ്റ് രീതികളെ കുറിച്ചും ഇടയ്ക്ക് ബോധക്ഷയം ഉണ്ടാകുന്നതിനെ കുറിച്ചുമാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.

Trending

To Top