ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ… വയലാറിന്റെ പ്രണയഭാവം നിറയുന്ന പാട്ട് ഹൈപ്പിച്ചില്‍ പാടുന്ന കൊച്ചു മിടുക്കന്റെ വീഡിയോ വൈറലായി. വളരെ ഗൗരവത്തോടെ പാടുന്നതിനിടെ ഇടയ്ക്ക് പുഷ്പ കയറി വന്നു. ഇതോടെ റൂട്ട് മാറ്റി കൊച്ചു മിടുക്കന്. കുട്ടിയുടെ ട്രാന്സ്ഫര്മേഷന് കണ്ട് ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയയും. ചക്രവര്‍ത്തിനി പാടുന്നതിനിടയിലാണ് പുഷ്പ എന്ന വാക്കു കയറി വന്നത്.
https://www.facebook.com/100069498548920/videos/5055217947871658
ഇതോടെ സാക്ഷാല്‍ അല്ലു അര്‍ജുനെ അനുകരിക്കുന്ന കുട്ടി അല്ലുവിന്റെ പുഷ്പ സിനിമയിലെ ഡയലോഗ് ആക്ഷന്‍ ഉള്‍പ്പെടെയാണ് അവതരിപ്പിക്കുന്നത്. പാട്ടിന്റെ വരികള്‍ക്കിടയിലെ പുഷ്പയെ പാട്ടില്‍ നിന്ന് റൂട്ട് മാറി അവതരിപ്പിക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനോടകം നിരവധി പേര് കണ്ട് കഴിഞ്ഞു. ‘ഇജ്ജാതി ട്രാന്സ്ഫര്മേഷന്…,കലക്കി, പൊളിച്ചു…’ തുടങ്ങി നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.