Film News

ഓകെ ജാനുവിലെ ഗാനത്തിന് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വേദ ജയസൂര്യ

ഓകെ ജാനുവിലെ ഗാനത്തിന് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് വേദ ജയസൂര്യ. ചേട്ടന്‍ അദ്വൈത് ആണ് ഈ വീഡിയോ പകര്‍ത്തിയത്. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തും ചില ചിത്രങ്ങളില്‍ അഭിനയിച്ചും അദ്വൈത് പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മകളുടെ നൃത്ത വീഡിയോ ജയസൂര്യയും ഭാര്യ സരിതയും തങ്ങളുടെ സോഷ്യല്‍മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് സിനിമരംഗത്തു നിന്നുള്‍പ്പെടെ നിരവധിപ്പേര്‍ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. എത്ര സുന്ദരമായാണ് വേദക്കുട്ടി നൃത്തം ചെയ്യുന്നതെന്നാണ് വിഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റ്.

https://www.instagram.com/reel/CZzf3HthkVE/?utm_source=ig_embed&utm_campaign=loading

അച്ഛനൊപ്പം നിരവധി കുസൃതി വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ എത്താറുണ്ട് വേദ. ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ ഇടയില്‍ പ്രശസ്തമായ ഒരു കളിയായ ‘സ്റ്റോണ്‍ പേപ്പര്‍ സിസേഴ്‌സ്’ അച്ഛനും മകളും ചേര്‍ന്ന് കളിക്കുന്ന വീഡിയോയും ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു.

Trending

To Top