പ്രിയദര്‍ശന്റെ ‘കൊറോണ പേപ്പേഴ്‌സ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ജീന്‍പോള്‍ ലാല്‍, സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, എന്നിവരും ഷെയന്‍ നിഗവും ആണ് പോസ്റ്ററില്‍ ഉള്ളത്.…

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ജീന്‍പോള്‍ ലാല്‍, സിദ്ദിഖ്, ഷൈന്‍ ടോം ചാക്കോ, എന്നിവരും ഷെയന്‍ നിഗവും ആണ് പോസ്റ്ററില്‍ ഉള്ളത്. നടന്‍ ഷെയിന്‍ നിഗമാണ് സിനിമയിലെ നായകന്‍. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ‘ന്നാ താന്‍ കേസ് കൊട്’ന് ശേഷം ഗായത്രി വീണ്ടും അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും.

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണിത്. എന്‍ എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.