Film News

‘മമ്മൂട്ടിയോ മോഹന്‍ലാലൊ അഭിനയിച്ചിരുന്നുവെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആകേണ്ടിയിരുന്ന ഒരു സിനിമ’

മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ഒന്നിച്ച ചിത്രമാണ് ഇരട്ട. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടിയോ മോഹന്‍ലാലൊ അഭിനയിച്ചിരുന്നുവെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആകേണ്ടിയിരുന്ന ഒരു സിനിമ’യെന്നാണ് ഫൈസല്‍ കുറ്റ്യാടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മമ്മൂട്ടിയോ മോഹന്‍ലാലൊ അഭിനയിച്ചിരുന്നുവെങ്കില്‍ സൂപ്പര്‍ ഹിറ്റ് ആകേണ്ടിയിരുന്ന ഒരു സിനിമ, ജോജു നന്നായിട്ടില്ല എന്ന് അതിന് അര്‍ത്ഥമില്ല കേട്ടോ.
ഈ സിനിമയുടെ ക്ലൈമാക്‌സ് പോലെ പ്രേക്ഷകന്റെ ഉള്ളൂലച്ച ഒരു ക്ലൈമാക്‌സ് സീന്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നത് ഒരു വസ്തുത മാത്രം…
അത്രക്ക് ഹൃദയഹാരിയാണ് #ഇരട്ട എന്ന ഈ സിനിമ. ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഇരട്ടകളായ സഹോദരങ്ങളുടെ കഥ പറയുന്ന ഈ സിനിമയില്‍ ക്‌ളീഷേ ആയി തോന്നിയത് ഇരട്ടകളുടെ ഫ്‌ലാഷ് ബാക്ക് സീനുകള്‍ മാത്രമാണ്…
ഈ മികച്ച സിനിമ തിയേറ്ററില്‍ പരാജയപ്പെടാനുള്ള ഏക കാരണം ഒരു പക്ഷെ കാസ്റ്റിംഗില്‍ വന്ന പിഴവ് ആയിരിക്കാം എന്നാണ് തോന്നുന്നത്…
അഭിപ്രായം തികച്ചും വ്യക്തി പരം…
മാലിനി എന്ന കഥാപാത്രം ചെയ്ത നടിയും, പിന്നെ എടുത്ത് പറയേണ്ടത് ജീത്തു അഷ്റഫിന്റെ പാസ്റ്റര്‍ എന്ന കഥാപത്രമാണ്…

അപ്പു പാത്തു പ്രൊഡക്ഷന്‍ഹൗസിനും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസര്‍ സിജോ വടക്കനും കൈകോര്‍ക്കുന്ന ‘ഇരട്ട’യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രോഹിത് എം ജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .ലിറിക്‌സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖര്‍ എന്നിവരാണ്.

Trending

To Top