Film News

‘നീയാണ് എന്റെ എല്ലാം…” ഓറിയോയ്ക്ക് പിറന്നാള്‍ ആശംസകളുമായി നസ്രിയ

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടും കുറിപ്പുമായി നടി നസ്രിയ നസീം. ഓറിയോ എന്ന് വിളിക്കുന്ന തന്റെ നായകുട്ടിയുടെ എട്ടാം പിറന്നാളാണിനാണ് നിരവധി ചിത്രങ്ങളും കുറിപ്പുമായി നടി എത്തിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

”എന്റെ കുഞ്ഞ് ഹൃദയമിടിപ്പിന് പിറന്നാളാശംസകള്‍. ഈ എട്ടു വര്‍ഷങ്ങള്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചു. കളങ്കളമില്ലാത്ത സ്‌നേഹമാണ് നീ. ഞങ്ങളെ തന്നെ നീ തിരഞ്ഞെടുത്തതില്‍ ഭാഗ്യം തോന്നുന്നു. ഞങ്ങളുടെ പ്രകാശവും സന്തോഷം തേടുന്ന ഇടവുമെക്കെയാണ് നീ. നീ നല്ലൊരുവനാണ്. എന്റെ ശരീരത്തില്‍ നിന്ന് അവസാന ശ്വാസം പോകും വരെ നീ എന്റെ മാലാഖ കുഞ്ഞായിരിക്കും. പിറന്നാള്‍ ആശംസകള്‍ ഓറിയോ, നീയാണ് എന്റെ എല്ലാം” നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചതിങ്ങനെയായിരുന്നു. നിരവധി പേരാണ് ഓറിയോയ്ക്ക് ആശംസകളറിയിച്ചത്. അപര്‍ണ ബാലമുരളു, ഫര്‍ഹാന്‍ ഫാസില്‍, ഗായത്രി ശങ്കര്‍ തുടങ്ങിയവരും ആശംസകളറിയിച്ചു.

ഓറിയോയുടെ ചിത്രങ്ങളും മറ്റു വിശേഷങ്ങളും നസ്രിയ ഇടയ്കക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. അതൊക്കെ പലപ്പോഴും വൈറലാകാറുമുണ്ട്. നസ്രിയയുടെ ആരാധകരെല്ലാം ഇപ്പോള്‍ ഓറിയോയുടേയും ആരാധകരായി മാറികഴിഞ്ഞിട്ടുണ്ട്. ഫഹദ് തനിക്ക് നല്‍കിയ അമൂല്യ സമ്മാനമാണ് ഓറിയോ എന്നാണ് നസ്രിയ ഓറിയോയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഫഹദിനും നസ്രിയയ്ക്കുമൊപ്പം പലപ്പോഴും ഓറിയോയും ഉണ്ടാകാറുണ്ട്. ഇവര്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളിലും ഓറിയോയെ കാണാനാകും. ഓറിയോ ബിസ്‌കറ്റിന്റെ കളര്‍ പോലെയിരിക്കുന്നതിനാലാണ് താന്‍ പട്ടിക്കുട്ടിക്ക് ആ പേര് നല്‍കിയതെന്ന് നസ്രിയ പറഞ്ഞിരുന്നു.

Trending

To Top