Film News

കൊറോണ പേപ്പേഴ്‌സ് ഒടിടിയിലേക്ക്; റിലീസ് തീയതി ഇതാണ്!

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നീ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കിയ പുതിയ ചിത്രം കൊറോണ പേപ്പേഴ്‌സ് ഒടിടി റിലീസിന് തയ്യറാകുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയത്. ചിത്രം മെയ് 5 മുതൽ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്യും.

ഷെയിൻ നിഗം ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത്. മോഹൻലാലിന്റെ ‘ഒപ്പം’ എന്ന സിനിമയ്ക്ക് ശേഷം പ്രിയദർശൻ ഒരുക്കുന്ന ത്രില്ലർ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്.ശ്രീ ഗണേഷിന്റേതാണ് കഥ. തിരക്കഥയൊരുക്കിയിക്കുന്നത് പ്രിയദർശൻ തന്നെയാണ്. ഗായത്രി ശങ്കർ നായികയായി എത്തുന്ന ചിത്രത്തിൽ ജീൻ പോൾ ലാൽ, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ശ്രീധന്യ, ഹന്ന റെജി കോശി, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പാപ്പൻ, ശ്രീകാന്ത് മുരളി, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ

ഫോർ ഫ്രെയിംസ് ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നതും പ്രിയദർശൻ തന്നെയാണ്. എൻ.എം ബാദുഷയാണ് കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദിവാകർ എസ് മണി ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പൻ നായർ ആണ്.പ്രേക്ഷകനെ അങ്ങേയറ്റം സസ്‌പെൻസ് നിറച്ച് അതിഗംഭീര തിരക്കഥയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

Trending

To Top