Connect with us

Hi, what are you looking for?

Film News

‘ഒരു നോക്കില്‍….’ മധുര മനോഹര മോഹം ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഒരു നോക്കില്‍….’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തുവിട്ടത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ഹിഷാം അബ്ദുള്‍ വഹാബാണ്. അരവിന്ദ് വേണുഗോപാലും ഭദ്ര രജിനും ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

പത്തനംതിട്ടയുടെ പശ്ചാത്തലത്തിലൂടെ ഒരു നാടിന്റെ നേര്‍ക്കാഴ്ച്ച തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രബലമായ ഒരു നായര്‍ തറവാടിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ അവതരണം. സമൂഹത്തിലെ തറവാട്ടു മഹിമയും, കര പ്രമാണിമാരും, കാര്യസ്ഥന്മാരുമൊക്കെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. ഇത്തരത്തിലുള്ള ഒരു തറവാട്ടില്‍ നടക്കുന്ന വിവാഹവും ആ വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂര്‍ത്തങ്ങളുമൊക്കെയാണ് നര്‍മ്മത്തിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, രജീഷ വിജയന്‍ ,ആര്‍ഷ ബൈജു, വിജയരാഘവന്‍, അല്‍ത്താഫ് സലിം ,ബിന്ദു പണിക്കര്‍, ബിജു സോപാനം, സുനില്‍ സ്വഗത, മീനാക്ഷി, മധു, ജയ് വിഷ്ണു, സഞ്ജു എന്നിവര്‍ ചിത്രത്തിലെത്തുന്നു.

രചന – മഹേഷ് ഗോപാല്‍- ജയ് വിഷ്ണു, സംഗീതം -ഹിഷാം അബ്ദുള്‍ വഹാബ്, ഛായാഗ്രഹണം -ചന്ദ്രു സെല്‍വരാജ്, എഡിറ്റിങ് – അപ്പു ഭട്ടതിരി, കലാസംവിധാനം – ജയന്‍ ക്രയോണ്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – സുഹൈല്‍, അബിന്‍ എടവനക്കാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ഷബീര്‍ മലവെട്ടത്ത്, ബീത്രീഎം ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മെയ് മാസത്തില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പി.ആര്‍.ഒ -വാഴൂര്‍ ജോസ്.

You May Also Like