Film News

ഷെയ്‌നിന്റെ കൊറോണ പേപ്പേഴ്‌സ് എപ്പോൾ ഒടിടിയിൽ എത്തുമെന്നറിയാമോ?

ഷെയ്ൻ നിഗം ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. സിനിമ ഇക്കഴിഞ്ഞ 6ന് തിയേറ്ററുകളിലെത്തിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്.കൊറോണ പേപ്പേഴ്‌സ് മെയ് മാസത്തിൽ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

കൊറോണ പേപ്പേഴ്‌സിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ നേരത്തെ തന്നെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം സ്വന്തമാക്കിയിരുന്നു. പ്രിയദർശന്റെ ത്രില്ലറിന് ബോക്‌സ് ഓഫീസിൽ മികച്ച ഓപ്പണിംഗ് ലഭിച്ചിരുന്നു. കൂടാതെ സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഗായത്രി ശങ്കർ നായികയായി എത്തുന്ന ചിത്രത്തിൽ സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണൻ, മണിയൻ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീധന്യ, വിജിലേഷ്, മേനക സുരേഷ് കുമാർ, ബിജു പപ്പൻ, ശ്രീകാന്ത് മുരളി, എന്നിവാണ് മറ്റ് താരങ്ങൾ.

ശ്രീഗണേഷിന്റേതാണ് കഥ. ചിത്രത്തിന് തിരക്കഥയൊരുക്കിയത് പ്രിയദർശൻ തന്നെയാണ്.പ്രിയദർശന്റെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്.ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറിൽ പ്രിയദർശൻ, എൻ എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Trending

To Top