രണ്‍ബീറിന്റെ മുഖത്തടിച്ച് അനുഷ്‌ക ശര്‍മ്മ; വീഡിയോ വൈറല്‍!!

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ഏ ദില്‍ ഹേ മുഷ്‌കില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ അണിയറയില്‍…

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മ്മയും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമയായിരുന്നു ഏ ദില്‍ ഹേ മുഷ്‌കില്‍. 2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ താരങ്ങളുടെ പ്രകടനത്തെ എല്ലാവരും പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ അണിയറയില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.


സാഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ രണ്‍ബീറിന്റെ മുഖത്ത് അനുഷ്‌ക അടിക്കുന്ന ഒരു രംഗത്തിന്റെതാണ്. അഭിനയിക്കുന്നതാണെങ്കിലും തനിക്ക് അനുഷ്‌ക യഥാര്‍ത്ഥത്തില്‍ മുഖത്തടിച്ചത് പോലെ അനുഭവപ്പെട്ടു എന്ന് രണ്‍ബീര്‍ പറയുന്നത് വീഡിയോയില്‍ കാണാം. രണ്‍ബീറിനെ അനുഷ്‌ക സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ വീഡിയോയില്‍ കാണാം.

ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയിലെ ഈ വീഡിയോ നിമിഷങ്ങള്‍ കൊണ്ട് തന്നെ വൈറലായി മാറുകയായിരുന്നു. അതേ സമയം വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍ വളരെ രസകരമാണ്.കത്രീനയും ദീപികയും നേരത്തെ കൊടുത്തിരുന്നു ഇപ്പോള്‍ അനുഷ്‌കയും മുഖത്ത് തന്നെ കൊടുത്തു. രണ്‍ബീര്‍ ഇത് അര്‍ഹിക്കുന്നു എന്നൊക്കെ തുടങ്ങി കമന്റുകളുടെ ബഹളമാണ്. തു ജൂതി മെയ്ന്‍ മക്കാര്‍ ആണ് രണ്‍ബീര്‍ കപൂര്‍ അവസാനമായി അഭിനയിച്ച ചിത്രം