Film News

‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’!!! വിനീത് ശ്രീനിവാസന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്’ സിനിമയുടെ പുതിയ പോസ്റ്റര്‍ വിവാദമാകുന്നു. സിനിമയുടെ ഫേസ്ബുക്ക് പേജില്‍ ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്ററിനെതിരെയാണ് സൈബര്‍ ആക്രമണം നടക്കുന്നത്.

ചിത്രത്തിന്റെ ക്യാപ്ഷനെതിരെയാണ് കമന്റുകള്‍ നിറയുന്നത്. ആര്‍ഷ ഭാരത സംസ്‌കാരത്തെക്കുറിച്ചും പിതാവിന്റെ മഹത്വത്തെക്കുറിച്ചുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.

‘സ്വന്തം പിതാവ് ചത്തു പോയി. പട്ടിയും പൂച്ചയുമാണ് പരാമര്‍ശം എന്ന് തോന്നും. എന്തൊരു ബഹുമാനം. എത്ര നല്ല ഭാഷ’, ‘ജന്മം തന്ന അച്ഛനെ ഇങ്ങനെയൊന്നും പറയല്ലേ..ഒന്നുമില്ലേലും താങ്കള്‍ ഒരു വക്കീല്‍ അല്ലെ.. ഇന്നത്തെ യുവാക്കളുടെ അവസ്ഥ ആലോചിക്കുമ്പോ ലജ്ജ തോന്നുന്നു’ എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.

‘നിന്നെയൊക്കെ ഒരു അഡ്വ. ആക്കാന്‍ ആ മനുഷ്യന്‍ എത്ര വിയര്‍പ്പൊഴുക്കിയിട്ടുണ്ടാവും എന്നിട്ടും ചത്തു എന്ന് പറയാന്‍ കാണിച്ച ആ ചീഞ്ഞ മനസ്സുണ്ടല്ലോ. നല്ലത് മാത്രം വരട്ടെ.’, ‘കൊള്ളാം മോനെ ആ അച്ഛന്‍ ചിലപ്പോള്‍ ഇതൊക്കെ കണ്ടു പൊട്ടികരയുന്നുണ്ടാവും.’, ഇങ്ങനെ പോകുന്നു സദാചാരക്കാരുടെ കമന്റുകള്‍.

ചിത്രത്തിന്റെ ക്യാപ്ഷന്‍ പ്രൊമോഷന്‍ ഭാഗമാണെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും വിമര്‍ശനം ശക്തം തന്നെയാണ്. പ്രശസ്ത ചിത്രസംയോജകന്‍ അഭിനവ് സുന്ദര്‍ സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്.

എന്നാല്‍ വിനീത് ശ്രീനിവാസന്‍ മുന്‍പ് ചെയ്ത തരം സിനിമയല്ലെന്നും വിനീത് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന തരം കഥാപാത്രവുമല്ല സിനിമയിലേതെന്ന് സംവിധായകന്‍ തന്നെ വിശദമാക്കി.

ചിത്രത്തില്‍ കുറച്ച് വില്ലന്‍ സ്വഭാവങ്ങളുണ്ട്, അതിനെ സിനിമ ന്യായീകരിക്കുന്നില്ല. എനിക്ക് പറയാനുള്ള ചിലതെല്ലാം സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷെ അത് ആളുകളില്‍ അമര്‍ഷമുണ്ടാക്കിയേക്കാം. എന്റെ രീതികള്‍ വെച്ച് നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ ആളുകള്‍ക്ക് ഏറ്റവും കുറവ് നീരസമുണ്ടാക്കിയേക്കാവുന്ന കഥയാകും ഇതെന്നും അഭിനവ് പറയുന്നു.

വിനീതിന് കഥാപാത്രമാകാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കാരണം തന്റെ സേഫ്‌സോണിന് പുറത്ത് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന നടനാണ് വിനീത്. പക്ഷെ ചിത്രത്തിന്റെ ആശയവുമായി അദ്ദേഹത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ടെന്നും അഭിനവ് പറഞ്ഞു.

Trending

To Top