Connect with us

Hi, what are you looking for?

Film News

അവര്‍ ഒരു നഴ്‌സും കുഞ്ഞിന്റെ അമ്മയുമാണ്!!! സോഷ്യലിടത്ത് അധിക്ഷേപിക്കുന്നയാളെ കൈയ്യോടെ പൊക്കി സുപ്രിയ മേനോന്‍

സൈബറിടത്തില്‍ തന്നെ വര്‍ഷങ്ങളായി അപമാനിക്കുന്നയാളെ കണ്ടെത്തി നിര്‍മ്മാതാവും പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. കുറച്ച് വര്‍ഷങ്ങളായി ഒരു സ്ത്രീയില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടാകുന്നതെന്ന് സുപ്രിയ പങ്കുവച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സുപ്രിയ ഇക്കാര്യം പങ്കുവച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവര്‍ സൈബര്‍ ബുള്ളിങ് നടത്തുന്നുണ്ട്. മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് മോശം പരമാര്‍ശം നടത്തിയതിന് പിന്നാലെയാണ് സുപ്രിയ അവരെ കയ്യോടെ പൊക്കിയത്.

വര്‍ഷങ്ങളായി ഒന്നിലധികം വ്യാജ ഐഡികളില്‍ നിന്ന് സോഷ്യല്‍ മീഡിയയില്‍, തന്നെയും തനിക്ക് വേണ്ടപ്പെട്ടവരെയും തനിക്കൊപ്പം ചിത്രങ്ങള്‍ ഇടുന്നവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ചുള്ള മോശം കമന്റുകള്‍ തന്നെ വളരെയേറെ വേദനിപ്പിച്ചുവെന്നും സുപ്രിയ പറയുന്നു.

‘നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാജ ഐഡിയില്‍ നിന്നും പ്രത്യക്ഷപ്പെട്ട് എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും മോശമാക്കിയിരുന്ന ഒരാളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ഷേഷം അതാരാണെന്ന് ഞാന്‍ കണ്ടെത്തിയിരിക്കുകയാണ്. അച്ഛനെ കുറിച്ച് മോശമായി കമന്റിട്ടതോടെയാണ് അവളെ ഞാന്‍ തിരിച്ചറിഞ്ഞത്. ഇതിലേറ്റവും തമാശ ആ സ്ത്രീ ഒരു നഴ്‌സും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്കെതിരെ നിയമപരമായി നീങ്ങണോ? അതോ പൊതുവിടത്തില്‍ തുറന്നുകാട്ടണോ? നിങ്ങള്‍ പറയൂ’. എന്നാണ് സുപ്രിയ പങ്കുവച്ചത്.

താനിങ്ങനെ പോസ്റ്റിട്ടതിന് പിന്നാലെ മുന്‍പ് അവരിട്ടിരുന്ന മോശം കമന്റുകള്‍ തിടുക്കപ്പെട്ട് നീക്കം ചെയ്‌തെങ്കിലും തന്റെ കൈയ്യില്‍ മതിയായ തെളിവുകളുണ്ടെന്നും സുപ്രിയ പറയുന്നു.

You May Also Like