‘ടീച്ചറിന്റെ തൊട കണ്ടു’ കുഞ്ഞുനാളിലെ അനുഭവം പങ്കുവെച്ച് ഡെയിന്‍ ഡേവിസ്

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന വീകം ഡിസംബര്‍ 9ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നല്‍കിയ…

ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന വീകം ഡിസംബര്‍ 9ന് തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തില്‍ ഡെയ്ന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപ്പം മുതലേ അഭിനയിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും സംസാരിക്കുന്നതിലുണ്ടായ പ്രശ്‌നം കാരണം തഴയപ്പെട്ടിരുന്നുവെന്ന് താരം തുറന്നു പറഞ്ഞിരുന്നു.

ചെറിയ പ്രായത്തില്‍ ചേട്ടന് സമ്മാനങ്ങളെല്ലാം കിട്ടുമായിരുന്നു. എനിക്ക് നാക്കിന് ചെറിയ കെട്ടുണ്ടായിരുന്നു. സംസാരത്തിലൂടെയും ഉറക്കെ വായിച്ചാലും ആ പ്രശ്‌നം തീരുമെന്ന് ഡോക്ടര്‍ പറഞ്ഞു. പിന്നീട് ഞാന്‍ ബുക്കും പേപ്പറും ഉറക്കെ വായിക്കുമായിരുന്നു. പിന്നെ ഒരു ടൈം കഴിഞ്ഞപ്പോള്‍ അതങ്ങ് മാറി. എന്നാല്‍ ഇപ്പോഴും എനിക്ക് തെറ്റു പറ്റും. നമ്മളതിനെ പറ്റി കൂടുതല്‍ ചിന്തിക്കുമ്പോഴാണ് ആ പ്രശ്‌നം വരുന്നത്. ‘ക’ എന്ന അക്ഷരമൊക്കെ പ്രശ്‌നമായിരുന്നു. ചില വാക്കുകള്‍ ഞാന്‍ പറയില്ലായിരുന്നു. ടീച്ചറിന്റെ കുട കണ്ടു എന്നതിന് ‘ടീച്ചറിന്റെ തൊട കണ്ടു’ എന്നൊക്കെയാണ് ഞാന്‍ പറഞ്ഞിരുന്നതെന്ന് അമ്മ പറയുമായിരുന്നുവെന്നും താരം പറയുന്നു. ഡെയിന്റെ കുട്ടിക്കാലത്തെ ഈ പ്രശ്‌നത്തെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു.

അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വീകം നിര്‍മ്മിച്ചിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം- വില്യം ഫ്രാന്‍സിസ്, ധനേഷ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് – ഹരീഷ്, കല സംവിധാനം പ്രദീപ് എം വി, മേക്കപ്പ്- അമല്‍, കോസ്റ്റ്യൂം ഡിസൈന്‍ – അരുണ്‍ മനോഹര്‍,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സനു സജീവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍. മുകേഷ് മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍ അമീര്‍ കൊച്ചിന്‍. പ്രൊഡക്ഷന്‍ മാനേജര്‍ – സുനീഷ് വൈക്കം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബിജു അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിത്ത് പിരപ്പന്‍ കോട്, പിആര്‍ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- സന്തോഷ് പട്ടാമ്പി.