‘ജിത്തു ജോസഫിന്റെ പല സിനിമകളിലും കളർ ഗ്രെഡിങ് മോശം ആക്കി കളയും’

ചെറിയ കാര്യങ്ങളില്‍ പോലും പക സൂക്ഷിക്കുന്ന പൊലീസുകാരനായിട്ടാണ് ആസിഫ് അലി കൂമനിലെത്തുന്നത്. ജീത്തു ജോസഫ് ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒടിടിയില്‍ ചിത്രം സ്ട്രീമിങ് തുടരുകയാണ്. പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച പല സമകാലീന സംഭവങ്ങളും…

ചെറിയ കാര്യങ്ങളില്‍ പോലും പക സൂക്ഷിക്കുന്ന പൊലീസുകാരനായിട്ടാണ് ആസിഫ് അലി കൂമനിലെത്തുന്നത്. ജീത്തു ജോസഫ് ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഒടിടിയില്‍ ചിത്രം സ്ട്രീമിങ് തുടരുകയാണ്. പ്രബുദ്ധ കേരളത്തെ ഞെട്ടിച്ച പല സമകാലീന സംഭവങ്ങളും ചിത്രത്തിന്റെ പ്രമേയമായി കടന്നുവരുന്നുണ്ട്.

ഗിരി എന്ന പോലീസുകാരനേയും അയാള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളേയും ചുറ്റിപ്പറ്റി നീങ്ങുന്ന കൂമനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നെറ്റ്ഫ്ളിക്‌സിന്റെ ഹിന്ദി ഡോക്യൂമെന്ററി സീരീസ് ആയ ‘ഹൗസ് ഓഫ് സീക്രട്ട്‌സ്’ കണ്ടിട്ട് ഇന്‍സ്പയേഡ് ആയി കെ കൃഷ്ണകുമാര്‍ എഴുതിയ മലയാളം സിനിമ എന്നാണ് എനിക്ക് കൂമന്‍ കണ്ടപ്പോ തോന്നിയതെന്നാണ് അശ്വിന്‍ പ്രസാദ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

‘സിനിമയുടെ കിടിലം ഫസ്റ്റ് ഹാഫ് ഒഴിച്ചാല്‍ ഒരു ആവറേജ് അല്ലെങ്കില്‍ അതിനപ്പുറം തൃപ്തി കിട്ടിയില്ല. നെറ്റ്ഫ്ളിക്‌സിന്റെ ഹിന്ദി ഡോക്യൂമെന്ററി സീരീസ് ആയ ‘ഹൗസ് ഓഫ് സീക്രട്ട്‌സ്’ കണ്ടിട്ട് ഇന്‍സ്പയേഡ് ആയി കെ കൃഷ്ണകുമാര്‍ എഴുതിയ മലയാളം സിനിമ എന്നാണ് എനിക്ക് കൂമന്‍ കണ്ടപ്പോ തോന്നിയത്. മെയിന്‍ പ്ലോട്ട് ഒരു വര്‍ഷം മുന്നേ കണ്ട ഈ ഡോക്യുമെന്ററിയുടെ സബ്ജക്ട് തന്നെ. അത് കണ്ടിട്ടുള്ളത് കൊണ്ടു തന്നെ പ്രത്യേകിച്ചു ഒന്നും തന്നെ കൂമനില്‍ നിന്നും കിട്ടിയില്ല. പിന്നെ ജിത്തു ജോസഫിന്റെ പല സിനിമകളിലും കളര്‍ ഗ്രെഡിങ് മോശം ആക്കി കളയും. വളരെ മോശം ആക്കിയില്ലെങ്കിലും ഇതില്‍ കുറച്ചൂടെ നന്നായി ചെയ്തിരുന്നേല്‍ എന്നു തോന്നിയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ.ആര്‍ കൃഷ്ണകുമാറാണ് കൂമന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. കേരള -തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥന്‍, പിന്നാലെ നടക്കുന്ന അസാധരണ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പൗളി വത്സന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.