Film News

ശരിക്കും നീയല്ലേ റോബിനെയും ബ്ലെസ്ലിലേയും തട്ടിക്കളിച്ചത്? നിന്റെ യഥാര്‍ത്ഥ സൗന്ദര്യം കാണാന്‍ ഡി ഫോര്‍ ഡാന്‍സ് ഷോ കണ്ടാമതി!! ദില്‍ഷയ്‌ക്കെതിരെ ആഞ്ഞടിച്ച് ദയ അച്ചു

ഷോ അവസാനിച്ചിട്ടും ബിഗ് ബോസ് മലയാള സീസണ്‍ നാലിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. ദില്‍ഷയും റോബിനും തന്നെയാണ് പ്രധാന വിഷയം. കഴിഞ്ഞദിവസം ദില്‍ഷ തന്നെ ഇനി ഡോക്ടര്‍ റോബിനുമായി ഒരു സൗഹൃദവും ഇല്ലെന്ന് തുറന്നു പറഞ്ഞിരുന്നു. താന്‍ ഇനി ആരുടെയും പിറകെ നടക്കില്ലെന്നും ആര്‍ക്കും വേണ്ടി കാത്തിരിക്കില്ലെന്നും റോബിനും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മത്സരാര്‍ത്ഥിയായിരുന്ന ദയ അച്ചുവും ദില്‍ഷയ്‌ക്കെതിരെ എത്തിയിരിക്കുകയാണ്. ദില്‍ഷ നീ ആരാണെന്നാണ് നിന്റെ വിചാരം, നീ കുറച്ചു ടാസ്‌ക് ചെയ്തിട്ടുണ്ടാകും എന്ന് കരുതി നീ ഒരു ഗെയിമര്‍ ആകുന്നില്ലെന്നും ദയ അച്ചു കുറ്റപ്പെടുത്തുന്നു.

നിന്റെ ബെസ്റ്റ് ഫ്രണ്ടാണ് ഡോക്ടര്‍ റോബിന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ എന്തിനാ നീ ആ വീട്ടില്‍ 100 തവണ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് പറഞ്ഞു കൊണ്ട് നടന്നത്. നിന്നെ എല്ലാവരും തട്ടി കളിക്കുന്നു എന്ന് നീ ഇപ്പോള്‍ പറയുകയും ചെയ്യുന്നു. ശരിക്കും നീയല്ലേ ആ ബിഗ് ബോസ് വീട്ടില്‍ വെച്ച് റോബിനെയും ബ്ലെസ്ലിലേയും അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടി കളിച്ചതെന്നും ദയ ചോദിക്കുന്നു.

എനിക്ക് ഒത്തിരി സൗന്ദര്യമുണ്ടെന്ന് നീ തന്നെ പല തവണ ഷോയില്‍ വെച്ച് സ്വയം പുകഴ്ത്തി കൊണ്ട് നടക്കുന്നത് കണ്ടല്ലോ. നിന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്താണെന്ന് അറിയാന്‍ ഡി ഫോര്‍ ഡാന്‍സ് ഷോ നീ തന്നെ ഒന്ന് കണ്ടു നോക്കിയാല്‍ മതി, അതിലുണ്ട് എല്ലാം എന്നും ദയ പറയുന്നു.

ഇപ്പോള്‍ കുറച്ച് മിനുങ്ങി എന്നുവെച്ച് വലിയ ആള്‍ ആകേണ്ട. ഇപ്പോഴും നീ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ല പോലും. ഇത്രയും ആയില്ലേ ഇനിയും വിവാഹത്തിന് സമയമായില്ലേ എന്നാണ് ദയ ചോദിക്കുന്നത്. ദയ അച്ചുവിന്റെ പ്രതികരണം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

Trending

To Top