‘വേദനിപ്പിച്ചവരോട് ക്ഷമിക്കുമോയെന്ന ചോദ്യത്തിന് മനപ്പൂര്‍വമാണെങ്കില്‍ നിങ്ങള്‍ തീര്‍ന്നു’വെന്ന് ദീപ തോമസ്

കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ തോമസ്. പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ശേഷം സോഷ്യല്‍ മീഡിയയിലും ദീപ തരംഗമാണ്. ദീപ നിരന്തരം തന്റെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഹോം, മോഹന്‍…

കരിക്ക് വെബ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ തോമസ്. പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ശേഷം സോഷ്യല്‍ മീഡിയയിലും ദീപ തരംഗമാണ്. ദീപ നിരന്തരം തന്റെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഹോം, മോഹന്‍ കുമാര്‍ ഫാന്‍സ് എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടികളാണ് ശ്രദ്ധ നേടുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ദീപ തോമസ് ആരാധകരുമായി നടത്തിയ ക്യു ആന്‍ഡ് എ സെഷനിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. നിങ്ങളെ വേദനിപ്പിച്ചവരോട് നിങ്ങള്‍ ക്ഷമിക്കുമോയെന്നായിരുന്നു ഒരാളുടെ ചോദ്യം.

തീര്‍ച്ചയായും. അറിയാതെ വേദനിപ്പിക്കുന്നവരോട് ഞാന്‍ തീര്‍ച്ചയായും ക്ഷമിക്കും, എനിക്ക് അത് മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മനഃപൂര്‍വമാണ് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ന്നു എന്നായിരുന്നു താരത്തിന്റെ മറുപടി.

കരിക്ക് ടീമിന്റെ വെബ് സീരീസായ റോക്ക് പേപ്പര്‍ സിസര്‍ എന്ന സീരീസിലൂടെയാണ് ദീപ തിളങ്ങിയത്.