ഇതൊക്കെ ഇപ്പോഴാണോ അറിയുന്നേ, മുകേഷിനെ കുറിച്ച് അന്ന് ആദ്യ ഭാര്യ പറഞ്ഞ കാര്യങ്ങൾ അല്ലെ ഇത്, ചർച്ചയായി മുകേഷ് ദേവിക വിവാഹമോചനം

കഴിഞ്ഞ ദിവസമാണ് നടൻ മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നത്, ഒൻപത് വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്, വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവരും ആദ്യം ഒന്ന് ഞെട്ടി,…

കഴിഞ്ഞ ദിവസമാണ് നടൻ മുകേഷും മേതിൽ ദേവികയും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നത്, ഒൻപത് വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കുന്നത്, വാർത്ത പുറത്ത് വന്നപ്പോൾ എല്ലാവരും ആദ്യം ഒന്ന് ഞെട്ടി, സത്യമാണോ എന്ന് വരെ ചിന്തിച്ചു, പിന്നീട് ദേവിക തന്നെ ഈ കാര്യം തുറന്നു പറഞ്ഞത്,. മുകേഷും ദേവികയും തമ്മിലുള്ള വിവാഹത്തിലേക്ക് നയിച്ചത് കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമായിരുന്നു. മുകേഷിൻ്റ ആദ്യഭാര്യ നടി സരിതയായിരുന്നു. 1987ലായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷമായിരുന്നു ഈ വിവാഹ ബന്ധം വേർപെടുത്തിയത്. ഇത് 2011ലായിരുന്നു.മുകേഷിനെതിരെ നിരവധി ആരോപണങ്ങളുയർത്തിക്കൊണ്ട് മുൻ ഭാര്യ സരിത നേരത്തേ രംഗത്തെത്തിയിരുന്നു.

മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തതോടെ മീഡിയയ്ക്കു മുന്നിൽ സരിത പൊട്ടിത്തെറിച്ചത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുകേഷിനു വേണ്ടി താൻ ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുവെന്നും 25 വർഷങ്ങൾ താൻ എല്ലാം സഹിക്കുകയായിരുന്നുവെന്നുമായിരുന്നു സരിത അന്ന് പറഞ്ഞത്. ഇപ്പോൾ ഇവരുടെ വിവാഹ മോചന വാർത്ത വന്നതിനു പിന്നാലെ ചർച്ചയാകുന്നത് അന്ന് സരിത പറഞ്ഞ കാര്യങ്ങൾ ആണ്. ഇയാളെ കെട്ടാൻ ഇനിയും ആളുകൾ വരും, പണം, പേര്, പ്രശസ്തി ഇതിൽ ഒന്ന് മതി, ഇവാൻ ശെരിക്കും ഉടായിപ്പാണ്, ഒരു കൊച്ചുകുട്ടി സഹായം ചോദിയ്ക്കാൻ വിളിച്ചപ്പോൾ പച്ചത്തെറി വിളിച്ചവൻ അല്ലെ, ഇവനെ ഒക്കെ വോട്ട് ചെയ്ത വിജയിപ്പിച്ചവരെ വേണം അടിക്കാൻ എന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. ഇയാൾക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് ആദ്യ ഭാര്യ മൈക്കിന്റെ മുന്നിൽ ഇരുന്ന് വിളിച്ച് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ,

ഇതൊക്കെ അറിഞ്ഞതിനു ശേഷമല്ലേ ഈ ദേവിക അവന്റെ പുറകെ പോയത്, കല്യാണത്തിന് മുൻപേ ആളുടെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെയല്ലേ കെട്ടിയത്, നിങ്ങൾക്ക് ഒക്കെ പണവും പ്രശസ്തിയും ആണ് വേണ്ടത് എന്നാണ് മറ്റൊരാൾ ഇട്ടിരിക്കുന്ന കമെന്റ്. എന്നാൽ മുകേഷുമായി താൻ ബന്ധം വേർപെടുത്തിയ കാരണം വ്യക്തമാക്കി ദേവിക തന്നെ എത്തിയിരുന്നു.

മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതിന് കാരണമായി മേതിൽ ദേവിക പറയുന്നത് രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതൊന്നും വാങ്ങിയെടുക്കാനല്ലെന്നും അങ്ങനെ ഒരു ഉദ്ദേശവും തനിക്കില്ല എന്നും ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരുമെന്നും മേതിൽ േവിക വ്യക്തമാക്കിയിട്ടുണ്ട്.