മണിക്കുട്ടൻ ഇനി ഇങ്ങോട്ട് വരട്ടെ, ശ്രദ്ധ നേടി സൂര്യയുടെയും സായിയുടെയും ചിത്രങ്ങൾ!

കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. ഏകദേശം ഒന്നര മാസത്തോളം ഉള്ള കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് അതിന്റെ ഫൈനൽ വിജയിയെ കണ്ടെത്തിയിരിക്കുന്നത്. മണികുട്ടനായിരിക്കും ടൈറ്റിൽ വിന്നർ…

കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ നടന്നത്. ഏകദേശം ഒന്നര മാസത്തോളം ഉള്ള കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് അതിന്റെ ഫൈനൽ വിജയിയെ കണ്ടെത്തിയിരിക്കുന്നത്. മണികുട്ടനായിരിക്കും ടൈറ്റിൽ വിന്നർ ആയി എത്തുക എന്ന് ആരാധകരിൽ പലരും മുൻപ് തന്നെ വിധി എഴുതിയിരുന്നു. ആ വിധി സത്യമായി വന്നിരിക്കുകയാണ് ഇപ്പോൾ. മണിക്കുട്ടൻ തന്നെയാണ് പരുപാടിയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനം നേടി ടിമ്പലും സായിയും തൊട്ട് പിന്നാലെ തന്നെ ഉണ്ട്. റംസാൻ, അനൂപ്, കിടിലൻ ഫിറോസ്, ഋതു , നോബി എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഗ്രാൻഡ് ഫിനാലയുടെ ഷൂട്ടിങ് കഴിജപ്പോഴേക്കും വിജയികൾ ആരൊക്കെയാണെന്ന് പുറത്ത് വന്നിരിക്കുകയാണ്. എന്നാൽ ആഗസ്റ്റ് ഒന്നിന് ആയിരിക്കും ഗ്രാൻഡ് ഫിനാലെ ടെലികാസ്റ്റ് ചെയ്യുക.

ആരാധകർ വളരെ ആകാംഷയോടെ ആണ് ഗ്രാൻഡ് ഫിനാലെ കാണാൻ കാത്തിരിക്കുന്നത്. ഈ സമയത്ത് ഇപ്പോഴിതാ സൂര്യ പങ്കുവെച്ച ഒരു പോസ്റ്റും അതിനു ലഭിക്കുന്ന കമെന്റുകളും ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സീസൺ മൂന്നിലെ വിജയികൾക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് സൂര്യ പങ്കുവെച്ച പോസ്റ്റാണ് ആരാധകർ ശ്രദ്ധിച്ചിരിക്കുന്നത്. വിജയികൾക്ക് അഭിനന്ദനം അറിയിച്ച് കൊണ്ട് സായ് വിഷ്ണുവിന് ഒപ്പമുള്ള ചിത്രം ആണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്. സായിയും പരുപാടിയിൽ റണ്ണർ അപ്പ് ആയിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ സൂര്യയെ പരിഹസിച്ച് കൊണ്ടും പിന്തുണച്ച് കൊണ്ടും ആളുകളും എത്തുന്നുണ്ട്.
ചിത്രം കണ്ടു ഒരു പ്രേക്ഷകൻ ചോദിച്ചത് ചേച്ചി, മണിക്കുട്ടൻ ചേട്ടന് ആശംസകൾ ഇല്ലേ എന്നാണ്. എല്ലാവര്ക്കും പറഞ്ഞല്ലോ എന്നാണ് മറ്റൊരാൾ അതിനു മറുപടി പറഞ്ഞത്. ചേച്ചി ഇനി അങ്ങോട്ട് പോകണ്ട, മണിക്കുട്ടൻ ഇനി ഇങ്ങോട്ട് വരട്ടെ, അവരുടെ തീരുമാനം എന്തായാലും അവരുടെ കോംബോ ഇഷ്ട്ടമാണ് എന്നാണ് മറ്റൊരു ആരാധിക നൽകിയ മറുപടി.