പിറന്നാള്‍ കേക്ക് മുറിച്ച് ആദ്യം കഷ്ണത്തില്‍ ചത്തപല്ലി!!! പരാതി പറഞ്ഞപ്പോള്‍ ബേക്കറിയുടമയുടെ വിചിത്ര മറുപടി

പിറന്നാള്‍ കേക്കിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തി. തുമ്പ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാള്‍ കേക്കിലാണ് പല്ലിയെ കണ്ടത്. ഷൈലയുടെ കൊച്ചുമകള്‍ ആലിയയുടെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 12ന്. ആലിയയയ്ക്ക് പിറന്നാള്‍…

പിറന്നാള്‍ കേക്കിനുള്ളില്‍ ചത്ത പല്ലിയെ കണ്ടെത്തി. തുമ്പ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാള്‍ കേക്കിലാണ് പല്ലിയെ കണ്ടത്. ഷൈലയുടെ കൊച്ചുമകള്‍ ആലിയയുടെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 12ന്.

ആലിയയയ്ക്ക് പിറന്നാള്‍ സമ്മാനമായി കുടുംബ സുഹൃത്ത് നല്‍കിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പിറന്നാളിന് സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ് വെല്‍വെറ്റ് കേക്കിലാണ് പല്ലിയെ കിട്ടിയത്.

12ാം തിയ്യതി വൈകിട്ട് 7ന് പിറന്നാള്‍ സമ്മാനങ്ങളുടെ കൂടെ അടുത്ത സുഹൃത്ത് കേക്കും വാങ്ങിയിരുന്നു. പിറന്നാള്‍ കേക്ക് മുറിച്ച് ആദ്യ കഷണം കഴിക്കുമ്പോഴാണ് പല്ലിയെ കണ്ടത്. സുഹൃത്ത് ഈഞ്ചയ്ക്കലിലുള്ള ബേക്കറിയില്‍ നിന്നാണ് കേക്ക് വാങ്ങിയത്.

ഉടന്‍ തന്നെ ബേക്കറിയില്‍ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവിടെയുണ്ടാക്കിയ കേക്ക് അല്ലെന്ന് പറഞ്ഞ് അവര്‍ കൈയ്യൊഴിഞ്ഞു. ഓണാവധി കഴിഞ്ഞുള്ള ദിവസമായതിനാല്‍ തൊഴിലാളികള്‍ കുറവായിരുന്നു, അതുകൊണ്ട് പുറത്തുനിന്ന് വരുത്തിയ കേക്കായിരുന്നെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. സംഭവത്തില്‍ ഷൈല പോലീസില്‍ പരാതി നല്‍കി.