Film News

എന്തിനായിരുന്നു ഈ അഭിനയം…! ദില്‍ഷയ്ക്ക് രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ!

ദില്‍ഷ പ്രസന്നന്റെ പുത്തന്‍ ഡാന്‍സ് വീഡിയോയ്ക്ക് രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. താരത്തിന്റെ വസ്ത്രധാരണത്തിന് എതിരെയാണ് സൈബര്‍ ലോകം വിരല്‍ ചൂണ്ടുന്നത്. ഇത്തരത്തില്‍ എല്ലാം വസ്ത്രം ധരിച്ച് ആളുകള്‍ക്ക് മുന്നില്‍ എത്തുന്ന ദില്‍ഷ എന്തിനാണ് ബിഗ് ബോസില്‍ അഭിനയിച്ച് പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്.. മാത്രമല്ല, ഷോയില്‍ വെച്ച് നിമിഷയുടെ വസ്ത്ര ധാരണത്തെ കുറിച്ച് വിമര്‍ശിച്ച് പറഞ്ഞ ദില്‍ഷ തന്നെ അല്ലേ ഇപ്പോള്‍ ഇങ്ങനെ ചെയ്യുന്നത് എന്നതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ദില്‍ഷയുടെ പുതിയ ഡാന്‍സ് വീഡിയോയില്‍ വിമര്‍ശന കമന്റുമായി നിമിഷയും എത്തിയിരുന്നു. നല്ലപിള്ള ചമഞ്ഞ് ബിഗ് ബോസില്‍ നടന്ന് പ്രേക്ഷക പ്രീതി പിടിച്ച് പറ്റാന്‍ ദില്‍ഷ നടത്തിയ അഭിനയം ആയിരുന്നു ആ നാടന്‍ലുക്ക് എന്നാണ് ചിലരുടെ കണ്ടുപിടിത്തം.. നിമിഷയുടെ വസ്ത്ര ധാരണത്തെ കുറ്റപ്പെടുത്തിയ ദില്‍ഷ ഇപ്പോള്‍ എന്താണ് കാട്ടുന്നത് എന്നാണ് ചിലര്‍ കമന്റ് ബോക്‌സില്‍ വന്ന് ചോദിക്കുന്നത്.. സംഭവം നിമിഷയും ചൂണ്ടിക്കാട്ടിയതോടെയാണ് ദില്‍ഷയുടെ വീഡിയോയ്ക്ക് കൂടുതല്‍ വിമര്‍ശന കമന്റുകള്‍ എത്തിയത്..

ഇങ്ങനെ പോയാല്‍ ഇനി എന്തെല്ലാം കാണേണ്ടി വരും എന്നാണ് ചിലര്‍ ചോദിക്കുന്നത്.. എന്റെ വസ്ത്രത്തെ കുറിച്ച് കുറ്റം പറഞ്ഞ ആള്‍ തന്നെയാണോ ഇത് എന്ന് ചോദിച്ച് ദില്‍ഷയുടെ വീഡിയോയ്ക്ക് കമന്റുമായി നിമിഷ എത്തിയിരുന്നു. നിമിഷയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തി ബിഗ്‌ബോസില്‍ വെച്ച് ലക്ഷ്മി പറഞ്ഞ കമന്റിനെ പിന്തുണച്ച വ്യക്തിയാണ് ദില്‍ഷ.. താന്‍ അങ്ങനെ വസ്ത്രം ധരിക്കാന്‍ ശീലിച്ചിട്ടില്ല എന്നും .. ഒരാളുടെ വസ്ത്രധാരണത്തെ കുറിച്ച്

പറയുന്നത് അവരവരുടെ ഇഷ്ടമാണെന്നും ദില്‍ഷ പറഞ്ഞിരുന്നു.. പിന്നീട് ഞാന്‍ അങ്ങനെ പറഞ്ഞതായി ഓര്‍ക്കുന്നില്ലെന്ന് പറഞ്ഞ ദില്‍ഷയ്ക്ക് പൊങ്കാല ഇട്ടാണ് നിമിഷ എത്തിയത്.. നിനക്ക് മറവി രോഗമാണ് മോളേ ദിലൂ… എന്നാണ് നിമിഷ തുറന്നടിച്ചത്. ഇപ്പോള്‍ ദില്‍ഷയുടെ വീഡിയോയ്ക്ക് അടിയിലായി നിരവധിപ്പേരാണ് വിമര്‍ശനം ഉയര്‍ത്തി എത്തുന്നത്.

Trending

To Top