Connect with us

Hi, what are you looking for?

big boss

എന്റെ ആ വലിയ സ്വപ്നം പൂവണിഞ്ഞു ദില്ഷ പ്രസ്സനൻ 

ബിഗ്‌ബോസ് നാലാം സീസണിലെ വിന്നർ ആയിരുന്നു ദില്ഷ ഇപ്പോൾ തന്റെ ഒരു സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് തുറന്നു പറയുകയാണ്, തന്റെയും, തന്റെ ചേച്ചിയുടയും വലിയ ആഗ്രഹം ആയിരുന്നു വലിയ ഒരു വീട്.  ഒരുപാടു ഞങ്ങൾ സ്ട്രഗ്ഗിൾ ചെയ്യ്തിട്ടാണു ഈ പൊസിഷനിൽ എത്താൻ കഴിഞ്ഞതെന്നു താരം പറയുന്നു. തനിക്കു ഒരുപാടു ആഗ്രഹമുള്ള രീതിയിൽ തന്നെ ഒരു വീട് വെക്കാൻ കഴിഞ്ഞു ദില്ഷ പറയുന്നു.

സോഷ്യൽമീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനോട് അനുബന്ധിച്ചുള്ള വീഡിയോ ഒരു വീഡിയോ ആണ് പങ്കുവെച്ചത്. ഒരുപാടു നാളത്തെ സ്വപനം ആയിരുന്നു ഞങ്ങൾക്ക് ഒരു വീട്, അത് കഴിഞ്ഞ ദിവസം ആണ് പൂവണിഞ്ഞത്. എനിക്കും എന്റെ ചേച്ചിക്കും, അനുജത്തിക്കും ഈ ഒരു വീട് വളരെ കാലമായുള്ള ആഗ്രഹം ആയിരുന്നു അത് നേടിയ സന്തോഷം നിങ്ങൾക്ക് ഞങ്ങളിൽ കാണാൻ കഴിയും ദില്ഷ പറയുന്നു

ഞങ്ങളുടെ ഈ സ്വപ്നസാക്ഷാത്ത്കാരത്തിന്റെ ആഘോഷത്തിന് നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും എന്നും ഉണ്ടാകണം  എന്നാണ് ദില്ഷ പറയുന്നത്, ദില്ഷയുടെ ഈ സന്തോഷ വാർത്തയിൽ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്. സ്വന്തമായൊരു വീട് എന്ന് പറയുന്നത് എല്ലാം ജീവാത്മാക്കളുടയും ആവശ്യവും, ആഗ്രഹവും ആണ് അത് ദില്ഷക്ക് നേടാൻ കഴിഞ്ഞല്ലോ, നിന്നെ ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് ആരാധകർ ദില്ഷയുടെ ഈ വീഡിയോക്ക് കമെന്റുമായി എത്തുന്നത്.

You May Also Like